വാഷിങ്ടൺ: ഗസ്സയിൽ മനുഷ്യക്കുരുതി തുടരുന്ന ഇസ്രായേലിന് അമേരിക്ക 2,600 കോടി ഡോളറിന്റെ സൈനിക സഹായം കൂടി നൽകുന്നു. ഇസ്രായേൽ, യുക്രെയ്ൻ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്ക് 9500 കോടിയുടെ സൈനിക സഹായം നൽകുന്ന ബിൽ യു.എസ് സെനറ്റ് പാസാക്കിയതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
100 അംഗ സെനറ്റിൽ ഭൂരിഭാഗവും ബില്ലിനെ പിന്തുണച്ചു. ബിൽ നിയമമാക്കുന്നതിനായി ഇനി പ്രസിഡൻറ് ജോ ബൈഡൻ ഒപ്പിടണം. യുക്രെയിനാണ് ഏറ്റവും കൂടുതൽ വിഹിതം. റഷ്യയുമായി 790 ദിവസമായി യുദ്ധം തുടരുന്ന യുക്രെയിന് 61 ബില്യൺ ഡോളറാണ് നൽകുക. ഗസ്സയിൽ 201 ദിവസമായി മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിന് 2600 കോടി ഡോളർ നൽകും. ചൈനക്കെതിരായ നീക്കങ്ങൾക്ക് വേണ്ടി തായ്‍വാന് 812 കോടി ഡോളറിന്റെ സൈനിക സഹായമാണ് വിതരണം ചെയ്യുക.
യു.എസ് നിർമിത ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ യുദ്ധക്കുറ്റം ചെയ്യുകയാണെന്ന് ആംനസ്റ്റി ഇൻറർനാഷനൽ ആരോപിച്ചിരുന്നു. ഇസ്രായേലിലേക്കുള്ള എല്ലാ ആയുധ കൈമാറ്റവും നിർത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.