വാഷിങ്ടൺ: ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇറാന് പങ്കുള്ളതായി ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെന്ന് അമേരിക്ക. ഹമാസിന്റെ സൈനിക വിഭാഗത്തിന് ഇറാൻ വൻ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അതുകൊണ്ടുതന്നെ വിശാലമായ തലത്തിൽ ആ രാജ്യത്തിന് കുറ്റത്തിൽ പങ്കുണ്ടെന്നാണ് തങ്ങൾ കരുതുന്നതെന്നും യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹമാസിന് ഇറാൻ പരിശീലനവും മറ്റ് സഹായങ്ങളും നൽകുന്നുണ്ട്. വർഷങ്ങളായി അവരുമായി ബന്ധവുമുണ്ട്. എന്നാൽ, ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ഇറാന് മുൻകൂട്ടി അറിവുണ്ടായിരുന്നോ, സഹായം നൽകിയോ, ആക്രമണത്തിന് നിർദേശിച്ചോ എന്നതിന് ഇപ്പോൾ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേക്കുറിച്ച് ഇസ്രായേൽ സർക്കാറുമായി സംസാരിക്കുന്നുണ്ട്. യുക്രെയ്ന് സഹായം നൽകാൻ അമേരിക്കക്ക് കെൽപുണ്ടെന്നും സള്ളിവൻ പറഞ്ഞു.
ഹമാസിന്റേത് ഭീകരപ്രവർത്തനമാണെന്നും ആക്രമണത്തിൽ തങ്ങളുടെ 14 പൗരന്മാർക്ക് ജീവഹാനി സംഭവിച്ചതായും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രായേലിനെയും ജൂത ജനതയെയും ഉന്മൂലനം ചെയ്യുക എന്നതാണ് ഹമാസിന്റെ ലക്ഷ്യമെന്നുംബൈഡൻ കൂട്ടിച്ചേർത്തു. അതേസമയം, താൻ ഇസ്രായേലും ജോർഡനും സന്ദർശിച്ച് ചർച്ച നടത്തുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.