വാഷിങ്ടൺ: കൊറോണ വൈറസ് വുഹാൻ ലാബിൽ നിന്നും ചോർന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വിട്ട് വാൾസ്ട്രീറ്റ് ജേണൽ. യു.എസ് ഗവൺമെൻറിന് കീഴിലുള്ള നാഷണൽ ലബോറിട്ടറിയാണ് പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന വേണമെന്നും പഠനത്തിൽ പറയുന്നു.
കാലിഫോർണിയയിലെ ലോറൻസ് ലിവ്മോർ നാഷണൽ ലബോറട്ടറിയാണ് കൊറോണ വൈറസിനെ കുറിച്ചുള്ള പഠനത്തിന് പിന്നിൽ. മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരമൊഴിയാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു പഠനം. കൊറോണ വൈറസിെൻറ ജീനുകളെ പഠനവിധേയമാക്കിയാണ് ലബോറട്ടറി പഠന റിപ്പോർട്ട് തയാറാക്കിയതെന്നും വാൾസ്ട്രീറ്റ് ജേണൽ പറയുന്നു. അതേസമയം, ലബോറട്ടറി വാർത്ത നിഷേധിച്ചു.
കൊറോണ വൈറസിെൻറ ഉദ്ഭവത്തെ കുറിച്ച് രണ്ട് സാധ്യതകളാണ് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നോട്ട് വെക്കുന്നത്. വൈറസ് വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാകാമെന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. അല്ലെങ്കിൽ മൃഗങ്ങളിൽ നിന്ന് വൈറസ് മനുഷ്യരിലേക്ക് പകർന്നതാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.