ലോകാരോഗ്യ സംഘടനയില്‍ അമേരിക്ക വീണ്ടും ചേരുമെന്ന് ബൈഡൻ

വാഷിങ്ടൺ: ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന കാര്യം താൻ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ പെരുമാറ്റരീതികളുടെ പേരിൽ അവർക്ക് മറുപടി നൽകുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബൈഡൻ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്.

'ആദ്യ ദിവസംതന്നെ ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും. ചൈനയെ പാഠം പഠിപ്പിക്കുന്നതിനൊന്നുമല്ല അത്. നിയമങ്ങളനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് അവർ മനസ്സിലാക്കണം. ചില പരിധികളുണ്ടെന്ന് ചൈന മനസ്സിലാക്കുന്നതായി നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്'' -ബൈഡൻ പറഞ്ഞു.

ഏപ്രിലിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ചൈനയിൽ കോവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നീട് ജൂലൈയിൽ അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.

Tags:    
News Summary - us to rejoin who -biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.