യുക്രെയ്ന് യു.എസ് ദീർഘദൂര എ.ടി.എ.സി.എം.എസ് മിസൈലുകൾ നൽകും

കിയവ്: യു.‌എസ് പ്രസിഡന്‍റ് ജോ ബൈഡൻ യുക്രെയ്ന് അത്യാധുനിക ദീർഘദൂര മിസൈലുകൾ നൽകാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. റഷ്യൻ അധിനിവേശ പ്രദേശത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള എ.ടി.എ.സി.എം.എസ് ദീർഘദൂര മിസൈലുകൾ കിയവിന് നൽകാനുള്ള പദ്ധതിയെക്കുറിച്ച് ബൈഡൻ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി സംസാരിച്ചു. റഷ്യൻ അധിനിവേശ പ്രദേശത്തെ വിതരണ ലൈനുകൾ, വ്യോമ താവളങ്ങൾ, റെയിൽ ശൃംഖലകൾ എന്നിവ ആക്രമിക്കാനും മറ്റും സഹായിക്കുന്നതിന് ആർമി ടാക്‌റ്റിക്കൽ മിസൈൽ സിസ്റ്റങ്ങൾക്ക് (എ.ടി.എ.സി.എം.എസ്) കിയവ് ബൈഡൻ ഭരണകൂടത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

കിയവിനായി 325 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചപ്പോഴും ബൈഡനുമായുള്ള ചർച്ചകൾക്കായി സെലെൻസ്‌കി വ്യാഴാഴ്ച വാഷിങ്ടൺ സന്ദർശിച്ചപ്പോഴും എ.ടി.എ.സി.എം.എസിനെക്കുറിച്ച് വൈറ്റ് ഹൗസ് ഒരു തീരുമാനവും വെളിപ്പെടുത്തിയില്ലായിരുന്നു. 190 മൈൽ (300 കിലോമീറ്റർ) വരെ ദൂരപരിധിയുള്ള എ.ടി.എ.സി.എം.എസ് മിസൈലുകൾ യുക്രെയ്‌ന് നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഇത് റഷ്യയെ ചെറുത്തുനിൽക്കാന്‍ കിയവിനെ പ്രാപ്തമാക്കുമെന്നും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഒരു യുക്രെയ്നിലും ക്രീമിയയിലും മിസൈൽ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനം.

അധിനിവേശത്തെ തുടർന്നുള്ള ആദ്യ മാസങ്ങളിൽ, മുൻ വാർസോ ഉടമ്പടിയിൽ ഉപയോഗിച്ചിരുന്ന പഴയ ടാങ്കുകൾ യുക്രെയ്‌നിന് നൽകാൻ അംഗരാജ്യങ്ങളെ നാറ്റോ തിരഞ്ഞെടുത്തിരുന്നു. ബ്രിട്ടനും ഫ്രാൻസും വിതരണം ചെയ്യുന്ന സ്റ്റോം ഷാഡോ മിസൈലുകൾ ഉപയോഗിച്ചാണ് സെവാസ്റ്റോപോൾ തുറമുഖത്ത് ആക്രമണം നടന്നിരുന്നു. ഇത്തരം മിസൈലുകൾക്ക് 150 മൈലിലധികം ദൂരപരിധിയുണ്ട്. യുക്രെയ്ന് ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്ന രാജ്യമാണ് അമേരിക്ക. 500 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് യു.എസ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ വിതരണം ചെയ്ത യു.കെ സ്റ്റോം ഷാഡോസ് മിസൈലുകൾക്ക് സമാനമായി ഫ്രാൻസിൽ നിന്ന് എസ്.സി.എ.എൽ.പി മിസൈലുകളും യുക്രെയ്ന് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - US to supply Ukraine with long-range ATACMS missiles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.