ഫോഗിങ് മെഷീനിലൂടെ കഞ്ചാവ് പുകയടിച്ച യുവാവ് പിടിയിൽ

ക്വാലാലമ്പൂർ: അണുനശീകരണത്തിനുള്ള ഫോഗിങ് മെഷീനിലൂടെ കഞ്ചാവ് പുകയടിച്ച് യുവാവ്. അമേരിക്കയിൽനിന്നെത്തിയ വിനോദസഞ്ചാരിയായ ആങ്ഖൻ എന്ന യുവാവ് തായ്‌ലൻഡിലെ ഫൂക്കെറ്റിലാണ് ഈ പണി ഒപ്പിച്ചത്.

സംഭവത്തിന് പിന്നാലെ പതോങ് പൊലീസ് ഇയാളെ പിടികൂടുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. തനിക്ക് അമേരിക്കയിൽ കഞ്ചാവ് കടയുണ്ടെന്നും കഞ്ചാവ് പുകക്കാൻ യന്ത്രം ഉപയോഗിക്കുന്നതിന്‍റെ വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

തിരക്കേറിയ തെരുവിൽ മുഖാവരണം ധരിച്ച് ഇയാൾ ഫോഗിങ് മെഷീനിലൂടെ കഞ്ചാവ് പുകയടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഞാൻ ചെയ്തതിന് ക്ഷമ ചോദിക്കുന്നു. ഇത് ഇത്രത്തോളമാകുമെന്ന് കരുതിയില്ല. ഐ ലൗവ് തായ്‍ലൻഡ് -ആങ്ഖൻ പറഞ്ഞു.

മുന്നറിയിപ്പ് നൽകിയ ശേഷം പൊലീസ് ഇയാളെ വിട്ടയക്കുകയും ഇയാൾ രാജ്യം വിടുകയും ചെയ്തെന്നാണ് റിപ്പോർട്ട്. തായ്‌ലൻഡിലെ പബ്ലിക് ഹെൽത്ത് ആക്‌ട് പ്രകാരം, പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച് മറ്റുള്ളവർക്ക് ശല്യവും അപകടവും ഉണ്ടാക്കിയാൽ മൂന്ന് മാസം വരെ തടവോ പിഴ ചുമത്തുകയോ ആണ് ശിക്ഷ.

Tags:    
News Summary - US tourist sprays cannabis smoke using fogging machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.