അഫ്​ഗാനിൽ നിന്ന്​ പിന്മാറാനുള്ള തീരുമാനത്തിൽ കുറ്റബോധമില്ല; താലിബാന് ബൈഡന്‍റെ​ മുന്നറിയിപ്പ്​

വാഷിങ്​ടൺ: അഫ്​ഗാനിൽ നിന്നും യു.എസ്​സേനയെ പിൻവലിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന്​ ​ പ്രസിഡന്‍റ്​ ജോ ബൈഡൻ. സേനയെ പിൻവലിച്ചതിൽ കുറ്റബോധമില്ലെന്നും ബൈഡൻ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ സഹായവും അഫ്​ഗാന്​ നൽകിയെന്നും യു.എസ്​ പ്രസിഡന്‍റ്​ കൂട്ടിച്ചേർത്തു.

അമേരിക്കൻ പൗരൻമാരേയും അർഹരായ അഫ്​ഗാനികളേയും പുറത്തെത്തിക്കുന്നത്​ വരെ യു.എസ്​ സൈന്യം അഫ്​ഗാനിൽ തുടരും. ഈ നീക്കത്തിന്​ താലിബാൻ എന്തെങ്കിലും തടസം സൃഷ്​ടിച്ചാൽ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും ബൈഡൻ നൽകി. 5000ത്തോളം സൈനിക​രെ കാബൂൾ വിമാനത്താവളത്തിന്‍റെ സുരക്ഷക്കായി യു.എസ്​ നിയോഗിച്ചിട്ടുണ്ട്​. അർഹരായ അഫ്​ഗാൻ പൗരൻമാർക്ക്​ പ്രത്യേക വിസ അനുവദിക്കുമെന്നും ബൈഡൻ പറഞ്ഞു.

അഫ്​ഗാനിലെ സ്ഥിതിഗതികൾ അമേരിക്കൻ സുരക്ഷാ സംഘവും താനും സൂക്ഷ്​മമായി നിരീക്ഷിച്ച്​ വരികയാണ്​. അഫ്​ഗാനിലെ പല കാര്യങ്ങളിലും അമേരിക്ക പെ​ട്ടെന്ന്​ തന്നെ പ്രതികരിച്ചു. എന്നാൽ, അഫ്​ഗാന്‍റെ ഭാവിക്കായി അവിടത്തെ രാഷ്​ട്രീയനേതാക്കൾക്ക്​ ഒന്നിച്ച്​ നിൽക്കാൻ സാധിച്ചില്ലെന്നും ബൈഡൻ കുറ്റപ്പെടുത്തി.

Tags:    
News Summary - US troops to stay until Americans and eligible Afghans evacuated, says Biden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.