ബോംബ് ഭീഷണിയെ തുടർന്ന് കമലാ ഹാരിസിന്റെ ഭർത്താവിനെ സ്ഥലത്തുനിന്നും മാറ്റി; പരിപാടി റദ്ദാക്കി

വാഷിങ്ടൺ: ബോംബ് ഭീഷണിയെ തുടർന്ന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഭർത്താവ് പങ്കെടുത്ത പരിപാടി റദ്ദാക്കി. ആഫ്രിക്കൻ അമേരിക്കൻ ചരിത്രം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കമല ഹാരിസിന്റെ ഭർത്താവ് ഡഗ്ലസ് എംഹോഫ് വാഷിങ്ടൺ ഹൈസ്‌കൂൾ സന്ദർശിക്കവെയാണ് സംഭവം. ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്ഥലത്തുനിന്നും മാറ്റി.

ബോംബ് ഭീഷണിയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വാഷിങ്ടൺ ഡി.സിയിലെ ഡൺബാർ ഹൈസ്‌കൂളാണ് ബോംബ് ഭീഷണിയുടെ ഭാഗമായി ഒഴിപ്പിച്ചത്. വിദ്യാർഥികളുമായും സ്കൂൾ അധികൃതരുമായും കൂടിക്കാഴ്ച നടത്തവെ സ്കൂളിലെ സുരക്ഷാ ഭീഷണിയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിപാടി അവസാനിപ്പിച്ചെന്ന് എംഹോഫന്‍റെ വക്താവ് കാറ്റി പീറ്റേഴ്‌സ് ട്വീറ്റ് ചെയ്തു.

ബോംബ് ഭീഷണി ലഭിച്ചതിനാൽ എല്ലാവരെയും സ്കൂളിൽ നിന്ന് ഒഴിപ്പിക്കേണ്ടി വന്നതായും വാഷിങ്ടൺ പബ്ലിക് സ്‌കൂൾ വക്താവ് എൻറിക് ഗുട്ടറസ് മാധ്യമങ്ങളോട് പറഞ്ഞു. എംഹോഫ് സുരക്ഷിതനാണെന്നും  ഡി.സി പൊലീസിനും അവരുടെ പ്രവർത്തനങ്ങൾക്കും നന്ദി അറിയിക്കുന്നതായും പീറ്റേഴ്സ് പറഞ്ഞു.

അമേരിക്കയിലെ രണ്ടാമത്തെ മാന്യൻ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വ്യക്തിയാണ് ഡഗ്ലസ് എംഹോഫ്. 

Tags:    
News Summary - US Vice President Kamala Harris' Husband Evacuated In Bomb Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.