ജി20 ഉച്ചകോടി: ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ മാറ്റിവെച്ച് ചൈന പ​ങ്കെടുക്കണമെന്ന് യു.എസ്

വാ​ഷി​ങ്ട​ൺ: ഇ​ന്ത്യ​യു​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ മാ​റ്റി​വെ​ച്ച് വ​രാ​നി​രി​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ ക്രി​യാ​ത്മ​ക പ​ങ്ക് വ​ഹി​ക്ക​ണ​മെ​ന്ന് യു.​എ​സ് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് ജാ​ക്ക് സു​ള്ളി​വ​ൻ ചൈ​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ച്ച​കോ​ടി​യി​ൽ ചൈ​നീ​സ് നേ​താ​വ് ഷി ​ജി​ൻ പി​ങ് പ​​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ചൈ​ന​യു​ടെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്ന​തി​ന് പി​റ​കെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​തി​ക​ര​ണം. ഈ ​മാ​സം ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി​യി​ലാ​ണ് ജി20 ​യോ​ഗം. ഷി ​പ​​ങ്കെ​ടു​ക്കാ​ത്ത​തി​ന് ഇ​ന്ത്യ​യോ ചൈ​ന​യോ പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ൾ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ഷി​ക്ക് പ​ക​രം പ്ര​ധാ​ന​മ​ന്ത്രി ലി ​ക്വി​യാ​ങ് ഉ​ച്ച​കോ​ടി​യി​ൽ ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​മെ​ന്ന് ചൈ​ന അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ അ​തി​ർ​ത്തി ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നാ​ലാ​ണ് ഷി ​ജി​ൻ പി​ങ് യോ​ഗ​ത്തി​ൽ​നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ആ​ക്ഷേ​പ​മു​ണ്ട്.

യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കി​ല്ല എ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - US wants China to participate in G20 Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.