സൂചിയെ വിട്ടയച്ചില്ലെങ്കിൽ തിരിച്ചടി; മ്യാൻമർ സൈന്യത്തിന്​ യു.എസിന്‍റെ മുന്നറിയിപ്പ്​

വാഷിങ്​ടൺ: മ്യാൻമറിൽ സൈന്യം തടങ്കലിലാക്കിയ ഓങ്​ സാൻ സൂചിയുൾപ്പടെയുള്ളവരെ ഉടൻ വിട്ടയക്കണമെന്ന്​ യു.എസ്​. അല്ലെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും യു.എസ്​ മ്യാൻമർ സൈന്യത്തിന്​ മുന്നറിയിപ്പ്​ നൽകി.

തെരഞ്ഞെടുപ്പ്​ ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും യു.എസ്​ പിന്തുണക്കില്ല. മ്യാൻമറിന്‍റെ ജനാധിപത്യപരമായ മാറ്റമാണ്​ യു.എസ്​ ആഗ്രഹിക്കുന്നതെന്ന്​ വൈറ്റ്​ ഹൗസ്​ വക്​താവ്​ ജെൻ പാകി പറഞ്ഞു. സൈനിക നീക്കത്തിന്​ യു.എസിന്‍റെ പിന്തുണയില്ലെന്നും അവർ വ്യക്​തമാക്കി.

കഴിഞ്ഞ കുറേ ആഴ്​ചകളായി സൂചിയും സൈന്യവും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ട്​. ഇതിന്​ പിന്നാലെയാണ്​ രാജ്യത്ത്​ സൈനിക അട്ടിമറിക്ക്​ കളമൊരുങ്ങിയത്​.

Tags:    
News Summary - US Warns Of Response After Myanmar's Military Detains Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.