വാഷിങ്ടൺ: ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യു.എസ് തയാറെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. എന്നാൽ, അമേരിക്കൻ താൽപര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ചൈനക്കൊപ്പം പ്രവർത്തിക്കാൻ മടിയില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി.
ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യു.എസ് പ്രതിരോധിക്കും. മനുഷ്യാവകാശങ്ങൾ, ആഗോളഭരണം എന്നിവക്ക് മേൽ ചൈന നടത്തുന്ന ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. എന്നാൽ, അമേരിക്കയുടെ താൽപര്യങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ ചൈനയുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്നും ബൈഡൻ പറഞ്ഞു.
നേരത്തെ റഷ്യക്കെതിരെയും ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിൻ ഭരണകൂടത്തിന്‍റെ നടപടികൾക്കെതിരെയാണ് ബൈഡൻ രംഗത്തെത്തിയത്. മ്യാൻമറിൽ സൈന്യം അധികാരം പിടിച്ചതിനേയും ബൈഡൻ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.