ലോകത്തിലെ ഏറ്റവും വലിയ താടിയുള്ള വനിതയായി യു.എസിലെ എറിൻ ഹണികട്ട് ഗ്വിന്നസ് റെക്കോർഡിൽ

വാഷിങ്ടൺ: അസാധാരണമായ ഒരു റെക്കോർഡിന് ഉടമയാണ് യു.എസിലെ മിഷിഗണിൽ നിന്നുള്ള എറിൻ ഹണികട്ട് എന്ന 38 കാരി. തന്റെ ശാരീരിക അവസ്ഥയാണ് അവർക്ക് ലോക റെക്കോർഡ് നേടിക്കൊടുത്തത് എന്നതാണ് രസകരം. ഏറ്റവും കൂടുതൽ താടി വളർത്തിയ സ്ത്രീ എന്ന വിശേഷണവുമായാണ് അവർ ഗ്വിന്നസ് വേൾഡ് റേക്കോർഡിൽ ഇടം നേടിയത്. ഹോർമോൺ തകരാറ് മൂലം സംഭവിക്കുന്ന പോളിസിസ്റ്റിക് ഓ​വേറിയൻ സിൻഡ്രോം മൂലമാണ് എറിന് താടി വളരാൻ തുടങ്ങിയത്. 11.8 ഇഞ്ച് നീളമുള്ള താടിയുണ്ട് ഇപ്പോൾ എറിന്.

13 വയസുള്ളപ്പോഴാണ് എറിന്റെ മുഖത്ത് രോമം അമിതമായി വളരാൻ തുടങ്ങിയത്. ആദ്യമൊക്കെ ഷേവ് ചെയ്തും വാക്സ് ചെയ്തും ഹെയ്ർ റിമൂവൽ പ്രോഡക്ടുകൾ ഉപയോഗിച്ചുമൊക്കെ രോമം കളയാൻ ശ്രമിച്ചു. എന്നിട്ടും ഫലമൊന്നുമില്ലാതെ വന്നപ്പോൾ ഒടുവിൽ എറിൻ അതെല്ലാം നിർത്തി താടി വളർത്താൻ തുടങ്ങി.

2023 ഫെബ്രുവരി എട്ടായപ്പോഴേക്കും താടിയുടെ കാര്യത്തിൽ അവർ 75കാരിയായ വിവിയൻ വീലറുടെ റെക്കോർഡ് തകർത്തു. വിവിയന് 10.04 ഇഞ്ച് നീളമുള്ള താടിയാണ് ഉണ്ടായിരുന്നത്. അതോടൊപ്പം നിരവധി ശാരീരിക പ്രശ്നങ്ങളും എറിൻ നേരിട്ടു. ബാക്ടീരിയ അണുബാധ മൂലം ഒരു കാലി​ന്റെ താഴ്ഭാഗം മുറിച്ചു മാറ്റേണ്ടി വന്നു. ഈ ശാരീരിക പ്രശ്നങ്ങൾക്കിടയിലും എറിൻ ജീവിതത്തെ ശുഭ ചിന്തയോടെ നേരിടുകയായിരുന്നു.

Tags:    
News Summary - US woman grabs guinness world record for longest beard on a female

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.