സഹപ്രവർത്തകയെ ആക്രമിച്ചയാളെ വെടിവെച്ചുകൊന്ന് യുവതി

ടെക്‌സാസിലെ ഹൂസ്റ്റണിൽ സഹപ്രവർത്തകയെ ആക്രമിക്കുകയും നിരവധി കാറുകളിൽ ഇടിക്കുകയും ചെയ്ത ഒരാളെ യുഎസ് വനിത വെടിവച്ചു കൊന്നു.

ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം സൗത്ത് ഹൂസ്റ്റൺ റോഡിൽ യൂനിവർ സൊല്യൂഷൻസ് ലബോറട്ടറിക്ക് പുറത്താണ് സംഭവം. കാറിലെത്തിയ ആക്രമി പാർക്കിംഗ് ലോട്ടിന്റെ അടച്ച ഇലക്ട്രിക് ഗേറ്റിലൂടെ ഓടിച്ച് നിരവധി കാറുകളിൽ ഇടിപ്പിക്കുകയായിരുന്നു. വെടിവെച്ച യുവതിയുടെ സഹപ്രവർത്തകയെയും ഇയാൾ ആക്രമിക്കാൻ തുനിഞ്ഞു. തുടർന്ന് യുവതി വെടിയുതിർക്കുകയായിരുന്നു. അക്രമി ആശുപത്രിയിൽ മരിച്ചു. 

Tags:    
News Summary - US woman shoots, kills man who attacked her in Houston

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.