ജനീവ: കൊറോണ വൈറസിെൻറ ഡെൽറ്റ പ്ലസ് വകഭേദത്തെ നേരിടാനുള്ള പ്രധാനമാർഗം മാസ്കും വാക്സിനേഷനുമെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒയുടെ റഷ്യൻ പ്രതിനിധിയായ മെലിറ്റ വജ്നോവിക് അറിയിച്ചതാണ് ഇക്കാര്യം.
'വാക്സിനേഷനും മാസ്കും വേണം. വാക്സിനേഷൻ കൊണ്ടുമാത്രം ഡെൽറ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാനാകില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്ഡൗണിലേക്ക് പോകേണ്ടിവരും' -ലൈവ് യുട്യൂബ് ഷോയായ സോളോവീവിൽ അവർ പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതിലൂടെ വൈറസ് പടരാനുള്ള സാധ്യത കുറയും. കൂടാതെ രോഗം കഠിനമാകാതിരിക്കാനും സഹായിക്കും. എന്നിരുന്നാലും മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും മെലിറ്റ വിശദീകരിച്ചു.
ഇൗ മാസം ആദ്യം ലോകാരോഗ്യ സംഘടന ഡെൽറ്റ വകഭേദത്തെ കൊറോണ വൈറസ് വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അതിവേഗം ഇൗ വകഭേദം പടർന്നുപിടിച്ചതിനാലായിരുന്നു ഇത്. കൂടാതെ മാർച്ച് മുതൽ ഇന്ത്യയിൽ ഡെൽറ്റയുടെ വകഭേദങ്ങളായ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിൽ ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇയാൾ വാക്സിൻ സ്വീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.