ഡബ്ലിൻ: അയർലൻഡിലെ യൂനിവേഴ്സിറ്റികൾ ഇസ്രായേലുമായി എല്ലാ ബന്ധവും വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ അക്കാദമിക വിദഗ്ധരായ 600ലേറെ പേർ ഒപ്പുവെച്ച തുറന്ന കത്ത്. ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന അധിനിവേശത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് ഗസ്സ തുരുത്തിനു മേൽ ഇപ്പോൾ അഴിച്ചുവിടുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ഫലസ്തീനികളെ കുറിച്ച് ഇസ്രായേൽ ഉപയോഗിക്കുന്ന മനുഷ്യത്വരഹിതമായ ഭാഷയും ശൈലിയും വംശഹത്യ സ്വഭാവം പേറുന്നവയാണെന്നും ദീർഘമായ കത്ത് വ്യക്തമാക്കുന്നു.
ഡബ്ലിൻ യൂനിവേഴ്സിറ്റി കോളജ് പ്രഫസർമാരായ കാതലീൻ ലിഞ്ച്, യുജീനിയ സിയാപെര, ബെൽഫാസ്റ്റ് ക്യൂൻസ് യൂനിവേഴ്സിറ്റി പ്രഫസർ അഓയ്ഫ് ഒ ഡോണോഗ് എന്നിവർ കത്തിൽ ഒപ്പുവെച്ചവരിൽപെടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.