കാരക്കാസ്: രാജ്യത്തെ ശക്തരായ ക്രിമിനൽ മാഫിയയുടെ നിയന്ത്രണത്തിലായിരുന്ന ജയിൽ പിടിക്കാൻ വൻ സേനാ വ്യൂഹത്തെ അയച്ച് വെനസ്വേല സർക്കാർ. വടക്കൻ വെനസ്വേലയിൽ ട്രെൻ ഡി അരാഗ്വ എന്ന മാഫിയസംഘം ഭരിച്ച ടോകോറോൺ ജയിലാണ് തിരിച്ചുപിടിച്ചത്. 6,000 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്.
എല്ലാവരെയും മറ്റു ജയിലുകളിലേക്ക് മാറ്റുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജയിലിൽ നീന്തൽകുളം, നൈറ്റ്ക്ലബ്, മൃഗശാല എന്നിവയടക്കം സജ്ജീകരിച്ചായിരുന്നു മാഫിയ ഭരണം. തടവുകാർക്ക് പുറമെ ചിലരുടെ കുടുംബങ്ങളും ഇവിടെ താമസിച്ചുവരുകയായിരുന്നു.
ട്രെൻ ഡി അരാഗ്വ തലവൻ ഹെക്ടർ ഗ്വരേരോ േഫ്ലാറസ് ജയിലിൽ 17 വർഷ തടവുശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. എന്നാൽ, ആവശ്യാനുസരണം അകത്തും പുറത്തും സഞ്ചാര സ്വാതന്ത്ര്യത്തോടെയായിരുന്നു നേരത്തേ ഇയാളുടെ ജയിൽ വാസമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.