ലിസ്ബൻ: പോർചുഗലിലെ കാത്തലിക് ചർച്ചിന്റെ കീഴിൽ നടന്ന ബാല ലൈംഗിക പീഡനത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ സ്വതന്ത്ര സമിതി, റിപ്പോർട്ട് സമർപ്പിച്ചു. 512 അതിജീവിതരാണ് തങ്ങൾ ചർച്ചിലെ വൈദികരുടെ പീഡനത്തിന് ഇരയായതായി അന്വേഷണ സമിതിക്ക് തെളിവുനൽകിയത്. അതേസമയം, 1950 മുതൽ 4415 പേർ ലൈംഗിക പീഡനത്തിന് ഇരയായതായി അന്വേഷണ സമിതി തലവനായ സൈക്യാട്രിസ്റ്റ് പെഡ്രോ സ്ട്രെച്ച് പറഞ്ഞു.
1950 മുതലുള്ള പീഡനക്കേസുകളാണ് സ്വതന്ത്ര സമിതി അന്വേഷിച്ചത്. വിരലിലെണ്ണാവുന്ന ലൈംഗിക പീഡനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളതെന്ന് മുതിർന്ന ചർച്ച് വക്താക്കൾ നേരത്തേ അവകാശപ്പെട്ടിരുന്നു. ഒരുവർഷം മുമ്പ് പോർചുഗീസ് ബിഷപ്പുമാരാണ് അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തിയത്. അന്തിമ അന്വേഷണ റിപ്പോർട്ട് ബിഷപ്പുമാർ അടുത്ത മാസം ചർച്ച ചെയ്യും. പ്രതികളിൽ 77 ശതമാനവും വൈദികരാണ്. ചർച്ചുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ് ബാക്കിയുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.