കോവിഡിനെതിരേ നടക്കുന്ന കൂട്ട വാക്സിനേഷൻ മനുഷ്യരാശിക്കുതെന്ന അപകടകമാണെന്ന വാദവുമായി വാക്സിൻ വിദഗ്ധൻ ഗീർത് വാൻഡൻ ബോഷ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലും വീഡിയോയിലുമാണ് അദ്ദേഹം നിലവിൽ നടക്കുന്ന േകാവിഡ് വാക്സിനേഷന്റെ അപകടങ്ങളെപറ്റി മുന്നറിയിപ്പ് നൽകുന്നത്. ലോകാരോഗ്യ സംഘടനയോടുള്ള അപേക്ഷയുടെ രൂപത്തിലാണ് വീഡിയോയും കുറിപ്പും പുറത്തിറക്കിയിരിക്കുന്നത്.
താനൊരു സ്വതന്ത്ര വൈറോളജിസ്റ്റും വാക്സിൻ വിദഗ്ധനുമാണെന്നാണ് ഗീർത് അവകാപ്പെടുന്നത്. ലോകപ്രശസ്ത വാക്സിൻ കൂട്ടായ്മയായ ഗാവി, ദി വാക്സിൻ അലയൻസിലും മെലിൻഡ ഗേറ്റ് ഫൗണ്ടേഷനിലും താൻ ജോലി ചെയ്തിട്ടുള്ളതായും ഗീർത് പറയുന്നു. ലോക ജനതയെപറ്റി ചിന്തിക്കുന്ന എല്ലാ കൂട്ടായ്മകളോടും വിദഗ്ധരോടുമുള്ള അഭ്യർഥനയായാണ് ഗീർത് തന്‍റെ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. വാക്സിൻ സംബന്ധമായ വിഷയങ്ങളിൽ നിലപാട് അറിയിക്കാൻ ശാസ്ത്രജ്ഞനെന്ന നിലയിൽ ഞാൻ സാധാരണയായി ഇത്തരം മാർഗങ്ങൾ സ്വീകരിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. താനൊരിക്കലും ആരോടും ഒരുതരം അഭ്യർഥനകളും നടത്താറുമില്ല. ഒരു സമർപ്പിത വൈറോളജിസ്റ്റ്, വാക്സിൻ വിദഗ്ധൻ എന്ന നിലയിൽ പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന വിധത്തിൽ വാക്സിനുകൾ നൽകാൻ അധികാരികൾ അനുവദിക്കുമ്പോൾ മാത്രമാണ് താനതിൽ ഇടപെടാറുള്ളൂ.
Urgent call to WHO: it's time to switch gears. https://t.co/dBjWqQB0P6 @WHO
— Geert Vanden Bossche (@GVDBossche) March 11, 2021
ശാസ്ത്രീയ തെളിവുകൾ അവഗണിക്കപ്പെടുന്ന അത്യന്തം ഗുരുതരമായ സാഹചര്യമാണ് നിലവിൽ. അതാണ് തന്നെ മുന്നറിയിപ്പ് നൽകാൻ പ്രേരിപ്പിക്കുന്നതെന്നും ഗീർത് പറഞ്ഞു. 'കോവിഡ് മഹാമാരിയിലെ അഭൂതപൂർവമായ മനുഷ്യ ഇടപെടൽ തുല്യമല്ലാത്ത ആഗോള ദുരന്തത്തിന് കാരണമാകും. നേരത്തേ പറഞ്ഞതുപോലെ, ഞാൻ വാക്സിനേഷന് എതിരല്ല. നിലവിലെ ഓരോ വാകസ്നും ബുദ്ധിമാൻമാരും സമർഥരുമായ ശാസ്ത്രജ്ഞരാണ് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നതെന്നും സമ്മതിക്കുന്നു. എന്നാൽ, നിലവിൽ കോവിഡിന് നൽകുന്നപോലുള്ള പ്രതിരോധ വാക്സിനുകൾ ഒരിക്കലും അനുയോജ്യമല്ല. അതും ഒരു വൈറസ് രോഗം അതിന്‍റെ മൂർധന്യതയിൽ നിൽക്കുന്ന സമയത്ത് നൽകുന്ന കൂട്ട പ്രതിരോധ കുത്തിവയ്പ്പ് അതീവ അപകടകരമാണ്. ഈ തരത്തിലുള്ള രോഗപ്രതിരോധ വാക്സിനുകൾ പൂർണമായും അനുചിതവും ഏറെ അപകടകരവുമാണ്.
Must listen to one of the world's top Virologists & Vaccine experts, Geert Vanden Bossche's impassioned plea to the WHO reg the colossal disaster we are headed towards by giving the present prophylactic vaccines to all, during the Covid pandemic. "It's making Virus more virulent" pic.twitter.com/H1dDsHFqon
— Prashant Bhushan (@pbhushan1) March 17, 2021
വ്യക്തിഗത രോഗികളിലെ ഹ്രസ്വകാല ഗുണങ്ങളാണ് വാക്സിനോളജിസ്റ്റുകളും ശാസ്ത്രജ്ഞരും ക്ലിനിക്കുകളും ഇത് പ്രോത്സാഹിപ്പിക്കാൻ കാരണം. പക്ഷേ അവർ മനുഷ്യരാശിയുടെ ആരോഗ്യത്തിന് ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞാൻ പറയുന്നത് ശാസ്ത്രീയമായി തെറ്റാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഒന്ന് ഉറപ്പിച്ചോളൂ. നിലവിൽ കോവിഡ് വൈറസുകളിൽ മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ ഒരു രാക്ഷസനെ നമ്മുക്കിടയിൽ വളർത്തുന്നതെന്ന് ഉറപ്പായും പറയാൻ കഴിയും'-ഗീർത് പറഞ്ഞു.
കോവിഡിനെക്കുറിച്ചുള്ള തന്‍റെ വിശകലനങ്ങൾ ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾക്ക് നൽകിയതായും നിലവിൽ നടക്കുന്ന പ്രതിരോധ വാക്സിൻ വിതരണത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച നടത്തണമെന്ന് അവരോട് അഭ്യർഥിച്ചതായും ഗീർത് പറയുന്നു.
In this open letter I am appealing to the @WHO and all stakeholders involved, no matter their conviction, to immediately declare such action as THE SINGLE MOST IMPORTANT PUBLIC HEALTH EMERGENCY OF INTERNATIONAL CONCERN. Please read and share: https://t.co/0Fupw9JInP #COVID19 pic.twitter.com/I24mSjpVKM
— Geert Vanden Bossche (@GVDBossche) March 6, 2021
'എനിക്ക് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. ആരോഗ്യ വിദഗ്ധരും രാഷ്ട്രീയക്കാരും ഇതേപറ്റി മൗനം പാലിക്കുന്നു. എന്‍റെ പഠനങ്ങൾ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിലവിൽ നമ്മുടെ ലോക നേതാക്കളെ ഉപദേശിക്കുന്ന ശാസ്ത്രജ്ഞരായ വരേണ്യ വർഗം മൗനം പാലിക്കുകയാണ്. മതിയായ ശാസ്ത്രീയ തെളിവുകൾ ഞാൻ നിരത്തിയിട്ടുണ്ട്. നിർഭാഗ്യവശാൽ അധികാരമുള്ളവർ ഇത് സ്പർശിച്ചിട്ടില്ല. വൈറൽ രോഗപ്രതിരോധ മാർഗങ്ങൾ മനുഷ്യരാശിയുടെ അതിജീവനത്തിനുതന്നെ ഭീഷണിയാണെന്ന കാര്യം ഒരാൾക്ക് ഇനിയും എത്രത്തോളം അവഗണിക്കാനാകും. നമ്മുക്ക് ഒരിക്കലും പറയാനാകില്ല നമ്മുക്ക് അറിയുമായിരുന്നിെല്ലന്നും ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും' - ഗിർത് കത്തിൽ കുറിച്ചു.
'ഏറെ പ്രയാസത്തോടെ എഴുതുന്ന ഈ കത്തിലൂടെ ഞാൻ എന്‍റെ പ്രശസ്തിയും വിശ്വാസ്യതയും എല്ലാം അപകടത്തിലാക്കുകയാണെന്നറിയാം. മനുഷ്യരാശിയുടെ രക്ഷാധികാരികളേ, നിങ്ങളിൽ നിന്ന് ഞാൻ ചിലത് പ്രതീക്ഷിക്കുന്നുണ്ട്. വളരെ അത്യാവശ്യമാണത്. എല്ലാത്തരത്തിലുമുള്ള ചർച്ചയുടെ വാതിൽ തുറക്കുക' എന്നുപറഞ്ഞാണ് ഗിർത് കത്ത് അവസാനിപ്പിക്കുന്നത്.
ഗീർതിന്‍റെ വാദങ്ങളെചൊല്ലി വലിയ സംവാദമാണ് യൂറോപ്പിൽ ആരംഭിച്ചത്. ഗീർതിനെ അനുകൂലിച്ചും എതിർത്തും വാക്സിൻ രംഗത്തെ പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.