പുടിൻ വലിയൊരു നേതാവായിരുന്നെന്ന് പിൻഗാമിയുടെ പ്രസംഗം; അദ്ദേഹം മരിച്ചോയെന്ന് ആളുകൾ

കുറച്ചു കാലമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാൽ റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയ 2022 ഫെബ്രുവരി മുതലാണ് പുടിന് ഗുരുതരമായ അസുഖമാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. റഷ്യൻ പ്രസിഡന്റ് ഹൃദയാഘാതം വന്ന് മരിച്ചതായി അടുത്തിടെ ഒരു ടെലഗ്രാം ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ക്രെംലിൻ ഈ വാർത്തകളെല്ലാം തള്ളിക്കളയുകയാണുണ്ടായത്.

സമീപകാലത്ത് പുടിനെ കുറിച്ച് ഫെഡറൽ സെക്യൂരിറ്റി സർവീസ് മുൻ മേധാവി നികോളായ് പത്രുഷേവ് നടത്തിയ പരാമർശമാണ് അ​ദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് വീണ്ടും സംശയങ്ങളുയർത്തിയത്. പുടിന്റെ പിൻഗാമിയാകുമെന്ന് കരുതുന്ന വ്യക്തിയാണിദ്ദേഹം.

ഭൂതകാലത്തിലുള്ള ഒരു നേതാവായാണ് ഇദ്ദേഹം പുടിനെ വിശേഷിപ്പിച്ചത്. പ്രസംഗിക്കുമ്പോൾ കറുത്ത വസ്ത്രമാണ് ഇദ്ദേഹം ധരിച്ചിരുന്നത്. ''1990കളിൽ റഷ്യൻ ജനത സാമൂഹികവും സാമ്പത്തികവുമായ വലിയൊരു മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. ജനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ കഴിവുന്ന നേതാവാണ് അതിന് ആവശ്യം. അത്തരമൊരു നേതാവായിരുന്നു പുടിൻ. അദ്ദേഹം ആദ്യം പ്രധാനമന്ത്രിയായി. പിന്നീട് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. റഷ്യൻ സുരക്ഷ കൗൺസിലിന്റെ ചെയർമാനാവുകയും ചെയ്തു. രാജ്യത്തിന്റെ സ്ഥിതിഗതികൾ അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.​''-എന്നാണ് നികോളായ് പത്രുഷേവ് പ്രസംഗിച്ചത്. ഈ പ്രസംഗം കേട്ടപ്പോഴാണ് പുടിൻ മരിച്ചുപോയോ എന്ന തരത്തിൽ സംശയങ്ങളുയർന്നത്.

Tags:    
News Summary - Vladimir Putin death rumours surge after bizzare speech by 'successor'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.