ഉറപ്പാണ്​ പുടിൻ ! 2036 വ​രെ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​

മോ​സ്കോ: റ​ഷ്യ​യി​ൽ ര​ണ്ടു​ത​വ​ണ​കൂ​ടി അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നു​ള്ള നി​യ​മ ഭേ​ദ​ഗ​തി​യി​ൽ ഒ​പ്പു​വെ​ച്ച്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ.

ഇ​തോ​ടെ, 2036 വ​രെ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റാ​യി പു​ടി​ന്​ അ​ധി​കാ​ര​ത്തി​ൽ തു​ട​രാം. രണ്ടു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന പു​ടി​ൻ നേ​ര​ത്തെ നി​യ​മ​ഭേ​ദ​ഗ​തി​ക്കാ​വ​ശ്യ​മാ​യ ച​ര​ടു​വ​ലി ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നാ​യി ഭ​ര​ണ​ഘ​ട​ന​യി​ൽ മാ​റ്റം​കൊ​ണ്ടു​വ​ന്ന​ത്. ജൂ​ലൈ​യി​ൽ ഫെ​ഡ​റ​ൽ അ​സം​ബ്ലി ഇ​തി​ന്​ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്​​തു. നി​ല​വി​ലെ കാ​ലാ​വ​ധി 2024ൽ ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ത​വ​ണ അ​ധി​കാ​ത്തി​ൽ തു​ട​രു​ന്ന പു​ടി​​ൻ ഭ​ര​ണ​ഘ​ട​ന മാ​റ്റി സ്​​ഥാ​നം ഭ​ദ്ര​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം പു​ടി​‍െൻറ നീ​ക്ക​ത്തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രി​ഹാ​സ​ങ്ങ​ൾ നി​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റാ​യി തു​ട​രാ​ൻ സ്വ​യം ഭ​ര​ണ​ഘ​ട​ന മാ​റ്റി​യ​തി​നെ​തി​രെ ട്വി​റ്റ​റി​ൽ ട്രോ​ൾ മ​ഴ​യാ​ണ്. ഇ​ങ്ങ​നെ പോ​യാ​ൽ ആ​ജീ​വ​നാ​ന്തം റ​ഷ്യ​യി​ൽ പ്ര​സി​ഡ​ൻ​റാ​യി 68 പി​ന്നി​ട്ട ഇ​യാ​ൾ ത​ന്നെ തു​ട​രു​മെ​ന്ന്​ ട്രോ​ളു​ക​ൾ പ​രി​ഹ​സി​ച്ചു.

പ​ടു​വൃ​ദ്ധ​‍െൻറ വി​ഡി​യോ പ​ങ്കു​വെ​ച്ച്​ '2035 യു.​എ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന പു​ടി​ൻ' എ​ന്ന്​ ചി​ല​ർ ട്രോ​ളി. തു​ട​ർ​ച്ച​യാ​യി ര​ണ്ട് വ​ട്ടം മാ​ത്ര​മാ​ണ് പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലി​രി​ക്കാ​ൻ റ​ഷ്യ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി വ​രു​ത്തി​യാ​ണ്​ പു​ടി​ൻ സ്വാ​ധീ​നം ഉ​റ​പ്പി​ച്ച​ത്​.

2000ത്തി​ലാ​ണ്​ ആ​ദ്യ​മാ​യി പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്ത്​ എ​ത്തു​ന്ന​ത്. 2004ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടാ​മ​തും​ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2008 മു​ത​ൽ 2012 വ​രെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി. പി​ന്നീ​ട്​ നി​യ​മ ഭേ​ദ​ഗ​തി വ​രു​ത്തി 2012ലും 2018​ലും പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്ത്​ തു​ട​രു​ക​യാ​യി​രു​ന്നു.

Tags:    
News Summary - vladimir Putin to stay Russia President until 2036

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.