ഷേർ മുഹമ്മദ്​ അബ്ബാസ്​ സ്​താനിക്സായി

'സുപ്രധാന രാജ്യം'; ഇന്ത്യയുമായുള്ള വ്യാപാര-രാഷ്ട്രീയ-സാംസ്​കാരിക ബന്ധം തുടരുമെന്ന്​ താലിബാൻ

കാബൂൾ: ഇന്ത്യയുമായുള്ള രാഷ്​ട്രീയ, സാമ്പത്തിക, സാംസ്​കാരിക ബന്ധം തുടരാൻ ​അഫ്​ഗാനിസ്​താൻ ആഗ്രഹിക്കുന്നതായി താലിബാൻ നേതാവ്​ ഷേർ മുഹമ്മദ്​ അബ്ബാസ്​ സ്​താനിക്സായി. രാജ്യഭരണം പിടിച്ചതിന്​ ശേഷം ഇതാദ്യമായാണ് താലിബാ​‍െൻറ ഉന്നതനേതാവ്​ ഇതുസംബന്ധിച്ച പ്രസ്​താവന നടത്തുന്നത്​​. ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാൻ അവസാനിപ്പിച്ചതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ശനിയാഴ്​ച താലിബാ​‍െൻറ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട 46 മിനിറ്റുള്ള പഷ്​തു ഭാഷയിലുള്ള വിഡിയോയിലാണ്​ താലിബാൻ നേതാവ്​ നിലപാട്​ വ്യക്​തമാക്കിയത്​. ശരീഅ അടിസ്​ഥാനത്തിലുള്ള ഇസ്​ലാമിക ഭരണം അഫ്​ഗാനിൽ സ്​ഥാപിക്കും. ഇന്ത്യ, പാകിസ്​താൻ, ചൈന, റഷ്യ എന്നീ മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ബന്ധം സ്​ഥാപിക്കുന്ന കാര്യങ്ങളും വിഡിയോയിൽ പറയുന്നു.

ഉപഭൂഖണ്ഡത്തിലെ സുപ്രധാന രാജ്യമാണ്​ ഇന്ത്യ. അവരുമായി മുൻകാലത്തെ പോലെതന്നെ സാംസ്​കാരിക-സാമ്പത്തിക-വ്യാപാര ബന്ധം ഉണ്ടാക്കണമെന്നാണ്​ തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ പാക്​ മാധ്യമങ്ങളോട്​ സംസാരിക്കവെ താലിബാൻ വക്​താവ്​ സുഹൈൽ ഷഹീനും സബീഉല്ല മുജാഹിദും ഇന്ത്യയുമായുള്ള നിലപാട്​ സംബന്ധിച്ച്​ പറഞ്ഞിരുന്നു. എന്നാൽ, ഇതാദ്യമായാണ്​ ഒരു ഉന്നതനേതാവ്​ മറ്റ്​ രാജ്യങ്ങളുമായുള്ള ബന്ധം സംബന്ധിച്ച്​ പ്രസ്​താവന നടത്തിയത്​.

Tags:    
News Summary - Want to continue our political, trade ties with India: Taliban leader Stanekzai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.