യുദ്ധം കാലഹരണപ്പെട്ടു, പ്രശ്നപരിഹാരത്തിന് നല്ലത് സംഭാഷണങ്ങളെന്ന് ദലൈലാമ

ലാസ: യുക്രെയ്ൻ പ്രതിസന്ധിയിൽ വേദന പ്രകടിപ്പിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാൻ നല്ലത് സംഭാഷണങ്ങളാണെന്നും യുദ്ധം കാലഹരണപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''യുക്രെയ്നിലെ സംഘർഷത്തിൽ ഞാൻ വളരെ ദുഃഖിതനാണ്. നമ്മുടെ ലോകം പരസ്പരാശ്രിതരല്ലാതെയായിരിക്കന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അക്രമാസക്തമായ സംഘർഷം ഈ ലോകത്തെ മുഴുവൻ ബാധിക്കും. യുദ്ധം കാലഹരണപ്പെട്ടതാണ്, അഹിംസയാണ് ഏക മാർഗം. മനുഷ്യരെ സഹോദരീ സഹോദരന്മാരായി കണക്കാക്കി മാനവികതയുടെ ഏകത്വബോധം നാം വളർത്തിയെടുക്കേണ്ടതുണ്ട്. അങ്ങനെയാണ് കൂടുതൽ സമാധാനപൂർണമായ ഒരു ലോകം കെട്ടിപ്പടുക്കേണ്ടത്.'' -ദലൈലാമ പറഞ്ഞു.

യുക്രെയ്നിൽ സമാധാനം വേഗത്തിൽ പുനഃസ്ഥാപിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇരുപതാം നൂറ്റാണ്ട് യുദ്ധത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഒരു നൂറ്റാണ്ടായിരുന്നു എന്നാൽ 21ാം നൂറ്റാണ്ട് സംഭാഷണത്തിന്റെ നൂറ്റാണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - "War Is Outdated": Dalai Lama Urges Dialogue In Russia-Ukraine Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.