സൗത്ത് കരോലൈന: വെള്ളം അലർജിയാണെന്നും കടുത്ത ചൊറിച്ചിൽ ഉണ്ടാക്കുന്നതിനാൽ കുളിക്കാൻ കഴിയുന്നില്ലെന്നും അമേരിക്കയിലെ സൗത്ത് കരോലിനയിൽ നിന്നുള്ള 22കാരി. ന്യൂയോർക്ക് പോസ്റ്റ് ആണ് യുവതിയുടെ രോഗത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തത്. ലോറൻ മോണ്ടെഫസ്‌കോ എന്ന യുവതിയാണ് തന്റെ ശാരീരികാവസ്ഥകൾ വെളിപ്പെടുത്തിയത്. അക്വാജെനിക് ഉർട്ടികാരിയ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. വെള്ളം ശരീരവുമായി സമ്പർക്കം പുലർത്തുന്നതോടെ ശരീരത്തിൽ ചുണങ്ങു പോലെ കാണപ്പെടുന്നു.
മെഡിക്കൽ ചരിത്രത്തിൽ വളരെ അപൂർവമായ സംഭവമായാണ് ഇത് കണക്കാക്കുന്നത്. ചൊറിച്ചിൽ ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് യുവതി കൂട്ടിച്ചേർത്തു. 12 വയസ്സുള്ളപ്പോൾ ആണ് രോഗം ആദ്യം ശ്രദ്ധയിൽ പെട്ടത്. അലർജിക്ക് അറിയപ്പെടുന്ന ചികിത്സയില്ലാത്തതിനാൽ, കഴിയുന്നത്ര കുറച്ച് മാത്രം കുളിച്ച് അസ്വസ്ഥത കുറയ്ക്കാൻ മോണ്ടെഫ്യൂസ്കോ ശ്രമിക്കുകയാണ്. കഴിയുന്നത്ര വേഗത്തിൽ യുവതി വസ്ത്രങ്ങൾ മാറുകയാണെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
സോഷ്യൽ മീഡിയയിൽ തന്റെ പ്രശ്‌നം പങ്കിട്ടതോടെ ഇതേ അവസ്ഥയിലുള്ള മറ്റുള്ളവരുടെ കമ്മ്യൂണിറ്റിയെ കണ്ടെത്താനും യുവതിക്ക് കഴിഞ്ഞു. മറ്റ് രോഗബാധിതരെ കണ്ടെത്താനും മറ്റുള്ളവർക്ക് തന്നെപ്പോലെ തന്നെ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് കാണാനും കഴിഞ്ഞതോടെ പ്രശ്നത്തെ ആത്മവിശ്വാസത്തോടെ ഒന്നിച്ച് നേരിടാനാവുമെന്ന് യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.