ന്യൂഡൽഹി: കോവിഡ് 19ൽ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയേസസ്. ദരിദ്ര്യ രാജ്യങ്ങൾക്ക് ഉൾപ്പെടെ കോവിഡ് വാക്സിൻ വിതരണം ഉറപ്പാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പ്രാരംഭത്തെ അദാനോം പരാമർശിച്ച അദ്ദേഹം സെപ്റ്റംബറിന് ശേഷം ആഗോളതലത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ വ്യാഴാഴ്ച ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതായി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് നടപ്പാക്കിയ ബുദ്ധിമുട്ടേറിയ നിയന്ത്രണങ്ങളുടെ ഫലമായി യൂറോപ്പിലെ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'സന്തോഷിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല. കാരണം ചില രാജ്യങ്ങളിലും സംസ്കാരങ്ങളിലും അവധിക്കാലം വരാറായി. ഉത്സവ കാലങ്ങളിൽ ഇഷ്ടപ്പെടുന്ന ആളുകളുമായി ഒരുമിച്ച് ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കും. എന്നാൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം നിൽക്കുേമ്പാൾ അവരെയും നിങ്ങളെയും അപകടത്തിലാക്കാൻ പാടില്ല' -അദാനോം പറഞ്ഞു.
നമ്മളെടുക്കുന്ന തീരുമാനങ്ങളിൽ ആരുടെ ജീവിതമാണ് ചൂതാട്ടത്തിലാകുന്നതെന്ന് നമ്മൾ അറിയണം. ലോകാരോഗ്യ സംഘടനയുടെ നിലപാട് വ്യക്തമാണെന്ന് നിങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വൈറസിെൻറ ഉത്ഭവം അറിയണം. കാരണം ഭാവിയിൽ വീണ്ടും ഇത് പൊട്ടിപുറപ്പെടുന്നത് തടയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉറവിടം അറിയാൻ ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് ചെയ്യുന്നുണ്ട്. ചിലർ ഇതിനെ രാഷ്ട്രീയവത്കരിക്കുന്നു. ഞങ്ങളുടെ സ്ഥാനം വളരെ വ്യക്തമാണ്. വുഹാനിൽനിന്ന് പഠനം തുടങ്ങും. അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയുകയും കണ്ടെത്തലുകളെ അടിസ്ഥാനമാക്കി മറ്റു വഴികൾ തേടുകയും ചെയ്യുമെന്നും അദാനോം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.