ലണ്ടൻ: ബ്രിട്ടിഷ് സർക്കാറിെൻറ പുതിയ കുടിയേറ്റ നിയമഭേദഗതികൾ ഇന്ത്യക്കാർക്ക് ഇരുട്ടടിയാകുന്നു. ഏറ്റവും പുതിയതായി ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വിസയിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. സ്റ്റുഡൻറ് വിസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പിന്നാലെയാണ് പുതിയ നീക്കം.
ഇതനുസരിച്ച് 2024 ഏപ്രിൽ മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് പങ്കാളിയെയോ മക്കളെയോ ആശ്രിത വിസയിൽ കൂടെ കൂട്ടാനാകില്ല. ഇതിനുപുറമെ, വിദേശികൾക്ക് യു.കെ വിസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്നും 38,700 പൗണ്ടായി വർധിപ്പിച്ചു. ഫാമിലി വിസക്കായി ഇനി മിനിമം 38,700 പൗണ്ട് ശമ്പളം വേണ്ടിവരും. പാർലമെന്റിൽ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേദഗതികളിലാണ് ഇന്ത്യക്കാരെ പ്രയാസത്തിലാക്കുന്നത്.
ഇന്ത്യയിൽ ഇതരസംസ്ഥാനങ്ങളിലുള്ളവരെ അപേക്ഷിച്ച് കേരളത്തിൽനിന്നുള്ള കെയർ വർക്കർമാർക്കാണ് പുതിയ നിർദേശം തിരച്ചടിയാകുന്നത്. ആശ്രിത വിസകൾക്ക് അപേക്ഷിക്കാൻ വേണ്ട മിനിമം ശമ്പളം നിലവിൽ കേവലം 18,600 പൗണ്ടായിരുന്നു. ഇതും ഏപ്രിൽ മുതൽ 38,700 ആയി ഉയരും. ഏപ്രിൽ മുതൽ നഴ്സിങ് ഹോമുകളിൽ കെയർ വർക്കർമാരായി എത്തുന്നവർക്ക് പങ്കാളിയെയോ മക്കളെയോ ആശ്രിതരായി കൂടെ കൊണ്ടുവരാനാകില്ല.
നാളിതുവരെ ഈ ആനുകൂല്യം കൈപ്പറ്റിയ മലയാളികളുൾപ്പെടെ ഏറെയാണ്. കെയറർ വിസയുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരമൊരു നീക്കമെന്നാണ് പറയുന്നത്. ഈ വർഷം മാത്രം 2023 ജൂൺ വരെ ബ്രിട്ടനിൽ 75,717 ആശ്രിത വിസകളാണ് അനുവദിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.