ടാൻസാനിയൻ തീരത്ത്​ കുടുങ്ങിയ തിമിംഗലത്തെ രക്ഷാപ്രവർത്തക കടലിലേക്ക്​ വിടുന്നു

തിമിംഗലങ്ങളെ 'കുരുക്കി' മൺതിട്ടകൾ: 25 തിമിംഗലങ്ങളെ രക്ഷപ്പെടുത്തി, 90 എണ്ണം ചത്തു

സിഡ്​നി: ആസ്​ട്രേലിയയിലെ ടാൻസാനിയൻ തീരത്തേക്ക്​ എത്തി മണലിൽ കുടുങ്ങിയ 270ൽ അധികം പൈലറ്റ്​ തിമിംഗിലങ്ങളെ കടലി​േലക്ക്​ തിരിച്ചയക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടങ്ങി.

ചൊവ്വാഴ്​ച രാവിലെ 25 തിമിംഗിലങ്ങളെ രക്ഷപ്പെടുത്തി തിരികെ കടലിലേക്ക്​ വിട്ടു. മഖാരി ഹെഡ്​സ്​ തീരത്ത്​ മൂന്ന്​ ഇടങ്ങളിലായാണ്​ തിമിംഗിലങ്ങൾ കൂട്ടത്തോടെ കുടുങ്ങിയത്​. ഇവയിൽ 90 എണ്ണം ചത്തതായി രക്ഷാപ്രവർത്തകർ പറഞ്ഞു.

പ്രത്യേക പരിശീലനം ലഭിച്ച 40 രക്ഷാപ്രവർത്തകരാണ്​ തിമിംഗിലങ്ങളെ ആഴമുള്ള ഭാഗത്തേക്ക്​ നീക്കിക്കൊണ്ടിരിക്കുന്നത്​. ദിവസങ്ങളെടുത്ത്​ മാത്രമേ രക്ഷാപ്രവർത്തനം പൂർത്തിയാക്കാനാകൂവെന്ന്​ മറൈൻ ബയോളജിസ്​റ്റുകൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്​ തിമിംഗില കൂട്ടങ്ങൾ തീരത്ത്​ കുടുങ്ങിയത്​ കണ്ടെത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.