മോസ്കോ: ലോകത്താദ്യമായി പക്ഷിപ്പനിക്ക് കാരണമാകുന്ന എച്ച്5എൻ8 മനുഷ്യരിൽ കണ്ടെത്തിയതായി റിപ്പോർട്ട്. റഷ്യയിലെ ഒരു കോഴിവളർത്തൽ കേന്ദ്രത്തിലെ ഏഴുജീവനക്കാരിൽ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടനക്ക് വിവരം നൽകുകയായിരുന്നു.
മനുഷ്യർക്കിടയിൽ രോഗം പകരുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങളിൽ മാരകവും പകർച്ചവ്യാപനശേഷി കൂടിയതുമായ വൈറസാണ് എച്ച്5എൻ8. രോഗം സ്ഥിരീകരിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല.
അതേസമയം ഈ വൈറസിന് ജനിതക വ്യതിയാനമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ധർ മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.