ഇസ്രായേൽ സന്ദർശിച്ച് ലോകനേതാക്കൾ; ഇതുവരെ തെൽഅവീവിൽ എത്തിയവരെ അറിയാം

തെൽ അവീവ്: ഗസ്സയിൽ രക്തരൂക്ഷിതമായ വ്യോമാക്രമണം നടത്തുന്ന ഇസ്രായേലിന് പിന്തുണയുമായി വിവിധ രാഷ്ട്രത്തലവൻമാർ കഴിഞ്ഞ രണ്ടാഴ്ചക്കകം ഇസ്രായേൽ സന്ദർശിച്ചു. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇസ്രായേലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഏറ്റവും അവസാനം തെൽ അവീവിലെത്തിയ വിദേശ നേതാവ്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ ഈ ആഴ്ച ഇസ്രായേൽ സന്ദർശിക്കും.

ആക്രമണം രൂക്ഷമായ ഒക്ടോബർ 7 മുതൽ ഇസ്രായേൽ സന്ദർശിച്ച ലോക നേതാക്കൾ:

ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

ആക്രമണം രണ്ടാഴ്ച പിന്നിടുമ്പോഴാണ് മാക്രോൺ തെൽഅവീവിലെത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേലിനു പൂർണ പിന്തുണ നൽകുമെന്ന് കൂടിക്കാഴ്ചക്കിടെ മാക്രോൺ നെതന്യാഹുവിനെ അറിയിക്കും. ഇസ്രായേൽ ​പ്രസിഡന്റ് ഇസാക് ഹെർസോഗ്, മുതിർന്ന നേതാക്കളായ ബെന്നി ഗാന്റ്സ്, യായിർ ലാപിഡ് എന്നിവരുമായും മാക്രോൺ കൂടിക്കാഴ്ച നടത്തും.

ബ്രിട്ടീഷ്​ പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിലെത്തി പ്രസിഡൻറ്​ ​ഇസാക്​ ഹെർസോഗിനെയും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെയും കണ്ടിരുന്നു.​ ഹമാസി​െൻറ ആക്രമണത്തിന് ശേഷം ഗസ്സയിലേക്ക് മനുഷ്യത്വപരമായ സഹായങ്ങളെത്തിക്കാൻ നടപടിയുണ്ടാകണമെന്ന്​ ആവശ്യപ്പെട്ട സുനക്,​ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലി​െൻറ അവകാശത്തെ ലണ്ടൻ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞിരുന്നു. ഇത് നാസികൾക്കെതിരായ ലോകയുദ്ധമാണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സാന്ത്വനിപ്പിക്കാനായി ഇസ്രായേലിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നെതന്യാഹു നന്ദിയറിയിച്ചു. ഹമാസിനെതിരെ തിരിച്ചടിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് സുനകും പറഞ്ഞു. തുടർന്ന് സൗദി സന്ദർശിച്ചാണ് അദ്ദേഹം മടങ്ങിയത്.

ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കണ്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പിന്തുണയറിയിക്കുകയും ‘സയണിസ്റ്റാകാൻ ജൂതൻ ആകണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുവെച്ച് ഞാനും ഒരു സയണിസ്റ്റാണ്’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കാത്തലിക് വിശ്വാസിയായ ബൈഡൻ മുമ്പും ഇസ്രായേലിന് ഹൃദയം നൽകിയവനാണ് താനെന്നറിയിക്കുന്ന പ്രസ്താവനകൾ നടത്തിയിരുന്നു.

ഗസ്സയിലേക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും അയച്ച രാജ്യങ്ങൾ:

  • ഇന്ത്യ, തുർക്കി, യു.എ.ഇ, ഖത്തർ, ജോർദാൻ, തുണീഷ്യ, കു​വൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സഹായവുമായി കുറഞ്ഞത് ഒമ്പത് വിമാനങ്ങൾ ഈജിപ്തിലെ സിനായ് പ്രവിശ്യയിലെ അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.
  • 16 ടൺ സഹായ വസ്തുക്കൾ റുവാണ്ട അയച്ചു.
  • യൂറോപ്യൻ യൂണിയൻ സഹായം മൂന്നിരട്ടിയാക്കി വർധിപ്പിച്ചു. അതേസമയം, ജർമ്മനി, ഡെന്മാർക്ക്, സ്വീഡൻ എന്നിവയുൾപ്പെടെ ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒക്ടോബർ ഏഴിന് ശേഷം ഗസ്സക്കുള്ള സഹായം താൽക്കാലികമായി നിർത്തിവച്ചു
  • ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിൽ 6.5 ടൺ വൈദ്യസഹായ വസ്തുക്കളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളും ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിൻ തുടങ്ങിയവയും അയച്ചു.
Tags:    
News Summary - Which world leaders have visited Israel since October 7?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.