അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിക്കുമെന്ന് റഷ്യയുടെ ഭീഷണി

ലണ്ടൻ: ഉപഗ്രഹങ്ങളെ ഉപയോഗിച്ച് യുക്രെയ്നെ സഹായിക്കുന്നത് തുടർന്നാൽ അമേരിക്കയുടെ ഉപഗ്രഹങ്ങളെ ലക്ഷ്യമാക്കുമെന്ന് റഷ്യയുടെ ഭീഷണി.

മുതിർന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ കോൺസ്റ്റാന്റിൻ വൊറോണ്ട്സോവ് ആണ് മുന്നറിയിപ്പ് നൽകിയത്. 1957 ആദ്യമായി മനുഷ്യനിർമിത ഉപഗ്രഹം വിക്ഷേപിക്കുകയും 1961ൽ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് അയക്കുകയും ചെയ്ത റഷ്യക്ക് ബഹിരാകാശത്തിൽ വ്യക്തമായ ആധിപത്യമുണ്ട്. 2021ൽ സ്വന്തം ഉപഗ്രഹത്തെ തകർക്കാനായി റഷ്യ ഉപഗ്രഹവേധ മിസൈൽ വിക്ഷേപിച്ചിരുന്നു. അമേരിക്ക അപകടകരമായ കളിയാണ് കളിക്കുന്നത്.

യുക്രെയ്നിന്റെ യുദ്ധനീക്കങ്ങളെ സഹായിക്കുന്നത് പ്രകോപനപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏതെങ്കിലും പ്രത്യേക ഉപഗ്രഹത്തിന്റെ പേര് അദ്ദേഹം വ്യക്തമാക്കിയില്ല.

Tags:    
News Summary - White House vows response if Russia attacks U.S. satellites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.