വാഷിങ്ടൺ: ശ്വാസം മുട്ടുന്നുവെന്ന് പലവട്ടം കരഞ്ഞുപറഞ്ഞിട്ടും അശേഷം കാരുണ്യമില്ലാതെ നീണ്ട സമയം കഴുത്തിൽ കാലമർത്തി മരണം ഉറപ്പാക്കിയ െപാലീസുകാരൻ ഡെറക് ചോവിൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ പ്രതിയുടെ പിന്നാമ്പുറം തേടി അമേരിക്കൻ മാധ്യമങ്ങൾ. കറുത്ത വംശജൻ േജാർജ് േഫ്ലായിഡിന്‍റെ ദാരുണ മരണത്തിൽ 45 കാരനായ െപാലീസുകാരൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ദിവസവും അതിനു മുമ്പും കുടുംബക്കാരോ ബന്ധുക്കളോ ആയി ഒരാൾ പോലും കോടതി പരിസരത്തുണ്ടായിരുന്നില്ല. ഇതോടെയാണ്, ഇയാളുടെ കുടുംബ വിശേഷത്തിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ പതിയുന്നത്.
മിസ് മിനസോട്ടയായിരുന്ന കെല്ലി ചോവിൻ 10 വർഷമായി ജീവിത സഖിയാണെങ്കിലും േഫ്ലായ്ഡിനെ കൊലപ്പെടുത്തിയ വിവരമറിഞ്ഞയുടൻ വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. എങ്കിൽ പിന്നെ, മാതാപിതാക്കളെങ്കിലും എത്തേണ്ടതാണെങ്കിലും ഇരുവരും ചോവിന്‍റെ ഏഴാം വയസ്സിൽ തന്നെ പിരിഞ്ഞുജീവിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിരിയുംമുമ്പ് കുടുംബ വീട് തനിക്കാവശ്യപ്പെട്ട് മാതാവ് കേസ് നൽകിയേപ്പാൾ അനുവദിക്കുന്നതിന് പകരം ചോവിന്‍റെ സഹോദരിയുടെ പിതൃത്വ പരിശോധന നടത്തണമെന്നായിരുന്നു കോടതിയിൽ പിതാവിന്‍റെ പ്രതികരണം. പരിശോധനയിൽ കുഞ്ഞ് പിതാവിന്‍റെയല്ലെന്നറിഞ്ഞതോടെ വീടും ചോവിനും പിതാവിനൊപ്പവും സഹോദരി മാതാവിനൊപ്പവും പോയി.
അഞ്ചു വർഷത്തിനിടെ നാലു സ്കൂളുകളിൽ മാറിമാറി പഠിച്ച ചോവിൻ മൗനിയായാണ് ക്ലാസുകളിൽ ഇരുന്നിരന്നതെന്ന് സഹപാഠികൾ ഓർക്കുന്നു. പിതാവും വേറിട്ടായതിനാൽ വല്ല്യമ്മക്കൊപ്പമായിരുന്നു താമസം.
ആദ്യം കുശിനിക്കാരനായി ജോലി തുടങ്ങിയ ചോവിൻ പിന്നീട് ജർമനിയിലെ യു.എസ് സൈനിക താവളത്തിലെത്തി. അവിടെനിന്ന് പരീക്ഷയെഴുതി പൊലീസിലും.
അറസ്റ്റ് ചെയ്യുംമുമ്പ് ഒരു പ്രതിയുടെ വൈദ്യ പരിശോധനക്കായി മിനിയാപോളിസിലെ മെഡിക്കൽ സെന്‍ററിലെത്തിയപ്പോഴാണ് ഭാര്യ കെല്ലിയെ ആദ്യം കാണുന്നത്. പിന്നീട് വിവാഹവും കുടുംബജീവിതവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് മഹാക്രൂരതയുടെ വിവരമെത്തുന്നത്. ഇതറിഞ്ഞപാടേ കെല്ലി വിവാഹ മോചനം തേടുകയാണെന്ന് അറിയിച്ചു. വേണ്ടപ്പെട്ടവരാകേണ്ടവരൊക്കെ അകലത്തായതിനാൽ ചോവിനെ പിന്തുണക്കാൻ കുടുംബമായി ആരും എത്തില്ലെന്ന് ഇതോടെ ഉറപ്പ്.
ചോവിന്‍റെ ക്രൂര കൃത്യം അമേരിക്കയിലുടനീളം സൃഷ്ടിച്ച 'കറുത്തവരുടെ ജീവിതത്തിനും വിലയുണ്ട്'' കാമ്പയിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.