വാഷിങ്ടൺ: ലോകത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യസംഘടന. ചില രാജ്യങ്ങൾ ടെസ്റ്റുകളുടെ എണ്ണം കുറക്കുന്നതും പ്രതിസന്ധിയാവുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഒരു മാസത്തോളം കേസുകളിൽ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും രോഗികളുടെ എണ്ണം ഉയരാൻ തുടങ്ങിയത്. ദക്ഷിണകൊറിയ, ചൈന പോലുള്ള രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.
ഒമിക്രോണും അതിന്റെ ഉപവകഭേദമായ BA.2 ആണ് നിലവിലുള്ള രോഗബാധക്ക് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. പൊതുസ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതും രോഗികളുടെ എണ്ണം ഉയരാൻ കാരണമായിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. മഞ്ഞുപാളിയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
കുറഞ്ഞ നിരക്കിലുള്ള വാക്സിനേഷനുള്ള രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് കേസുകളിൽ എട്ട് ശതമാനം വർധനയുണ്ടായിട്ടുണ്ട്. 11 മില്യൺ ആളുകൾക്കാണ് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.