പാരീസ്: യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കത്തിലുണ്ടായ സൈബർ ആക്രമണത്തിൽ യൂറോപ്പിൽ വ്യാപകമായി ഇന്റർനെറ്റ് തടസ്സപ്പെട്ടു.
ഫെബ്രുവരി 24ന് നടന്ന സൈബർ ആക്രമണത്തിൽ ഫ്രാൻസിലെ 9,000 ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടതായി ടെലികമ്യൂണിക്കേഷൻസ് ഓപറേറ്ററായ ഓറഞ്ച് റിപ്പോർട്ട് ചെയ്തു. ജർമനി, ഫ്രാൻസ്, ഹംഗറി, ഗ്രീസ്, ഇറ്റലി, പോളണ്ട് രാജ്യങ്ങളിൽ മൂന്നിലൊന്നു ഇടപാടുകാർക്കും ഇന്റർനെറ്റ് ലഭിച്ചില്ലെന്ന് ഉപഗ്രഹ ഇന്റർനെറ്റ് സർവിസ് ആയ ബിഗ്ബ്ലൂ അറിയിച്ചു. യൂറോപ്പിൽ 40,000 ഉപയോക്താക്കളാണ് ബിഗ്ബ്ലൂവിനുള്ളത്.
വിയാസാറ്റ്, യൂറ്റിൽസാറ്റ് കമ്പനികളുടെ പ്രവർത്തനത്തെയും സൈബർ ആക്രമണം ബാധിച്ചു. യു.എസിൽ ഭാഗികമായി ഇന്റർനെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതായി വയാസാറ്റ് വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ പ്രാദേശിക സർക്കാർ വെബ്സൈറ്റുകൾ റഷ്യ ഹാക്ക് ചെയ്തതായി യുക്രെയ്ൻ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.