പോർട്ട് പ്രിൻസ്: ഹെയ്തി പ്രസിഡൻറ് ജൊവിനെൽ മൊയ്സിയുടെ വധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളുമായി ഭാര്യയും പ്രഥമ വനിതയുമായ മാർട്ടിന മൊയ്സി രംഗത്ത്. കണ്ണ് ചിമ്മുന്ന നേരത്തിനുള്ളിൽ എല്ലാം കഴിഞ്ഞിരുന്നു. ബുള്ളറ്റ് തറച്ചയുടൻ മരണം സംഭവിച്ചു. അദ്ദേഹത്തിന് ഒര് വാക്കുപോലും സംസാരിക്കാനായില്ല. മാർട്ടിന ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
വെടിവെപ്പിൽ മാർട്ടിനക്കും ഗുരുതര പരിക്കേറ്റിരുന്നു. ഒരു വാക്കുപോലും ഉരിയാടാൻ അനുവദിക്കാതെയാണ് കൂലിപ്പട്ടാളക്കാരായ ആക്രമികൾ അദ്ദേഹത്തെ വകവരുത്തിയതെന്ന് അവർ പറയുന്നു. ഞാൻ ജീവിച്ചിരിക്കുന്നു. അതിന് ദൈവത്തിന് നന്ദി. പക്ഷേ, എനിക്ക് എെൻറ ഭർത്താവിനെ നഷ്ടപ്പെട്ടു. ശബ്ദ സന്ദേശത്തിൽ മാർട്ടിന പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് 53കാരനായ ജൊവിനെൽ മൊയ്സി സ്വകാര്യ ഭവനത്തിൽ വെടിയേറ്റ് മരിച്ചത്. 28 വിദേശ കമാൻഡോ സംഘമാണ് പ്രസിഡൻറിനെ വധിച്ചതെന്ന് ഹെയ്തി പൊലീസ് വ്യക്തമാക്കിയിരുന്നു. തലസ്ഥാനമായ പോർട്ടോ പ്രിൻസിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ആക്രമികെള കൊന്നതായും 17 പേരെ പിടികൂടിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.