ന്യൂയോർക്: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ആയിരത്തിലധികം ഏക്കറിൽ കാട്ടുതീ പടർന്നു. ആയിരക്കണക്കിനാളുകളെ ഈ ഭാഗത്തുനിന്ന് ഒഴിപ്പിച്ചു. അപകടകരമായ നിലയിൽ കാട്ടുതീ വ്യാപിക്കുകയാണെന്നും പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ അപകടത്തിലാണെന്നും സിസ്കിയോ കൗണ്ടിയിലെ അഗ്നിരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.
പ്രദേശം പൂർണമായും അടച്ച് വളർത്തുമൃഗങ്ങൾ അടക്കമുള്ളവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. സെപ്റ്റംബറിൽ രാജ്യത്തെ താപനില റെക്കോർഡ് നിലയിൽ എത്തുമെന്നും കാട്ടുതീ വ്യാപിക്കുമെന്നും കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു പതിറ്റാണ്ടായി തുടരുന്ന വരൾച്ച അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില വർധിക്കുന്നതിനും കാട്ടുതീ വ്യാപിക്കുന്നതിനും കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.