ഓട്ടവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ പടരുന്നു. 400 ഇടത്താണ് ഇവിടെ തീപിടിത്തം ഭീഷണി ഉയർത്തുന്നത്. ഒന്നര ലക്ഷത്തോളം താമസക്കാരുള്ള കെലോവ്നയിലേക്ക് അധികൃതർ യാത്ര വിലക്കിയിട്ടുണ്ട്. പരിസരത്തെ വെസ്റ്റ് കെലോവ്നയിൽ നിരവധി വീടുകൾ അഗ്നിക്കിരയായി.
ഇവിടങ്ങളിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഏറെ ദൂരെ യെലോനൈഫിലും അഗ്നിബാധ ആശങ്കപ്പെടുത്തുംവിധം പടർന്നുപിടിക്കുന്നതായാണ് റിപ്പോർട്ട്. ഇവിടങ്ങളിലെ താമസക്കാരെ വിമാനമാർഗവും അല്ലാതെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ബ്രിട്ടീഷ് കൊളംബിയ സംസ്ഥാനത്ത് മാത്രം 30,000 വീടുകൾക്കാണ് അടിയന്തരമായി കുടിയൊഴിയാൻ നിർദേശം നൽകിയത്. 36,000 വീടുകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കാനഡയിൽ മൊത്തം 1,000 ഇടങ്ങളിൽ അഗ്നിബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.