വാഷിങ്ടൺ: 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരത്തിനുണ്ടാകുമെന്ന് അറിയിച്ചതിന് പിന്നാലെ ചൈനക്കും പാകിസ്താനുമെതിരെ രൂക്ഷവിമർശനവുമായി നിക്കി ഹാലെ. ശത്രുക്കൾക്ക് നൽകുന്ന എല്ലാ വിദേശസഹായവും നിർത്തുമെന്ന് നിക്കി ഹാലെ പറഞ്ഞു. പാകിസ്താനുള്ള സൈനിക സഹായം ബൈഡൻ ഭരണകൂടം പുനഃസ്ഥാപിച്ചുവെന്നും അവർ കുറ്റപ്പെടുത്തി.
അമേരിക്കൻ നികുതിദായകരുടെ പണപ്പെടുത്താണ് കമ്യൂണിസ്റ്റ് ചൈനക്ക് പരിസ്ഥിതി പദ്ധതികൾക്കായി ഇപ്പോഴും സഹായം നൽകുന്നത്. ശത്രുരാജ്യങ്ങൾക്ക് സഹായം നൽകുന്നത് ബൈഡൻ മാത്രമല്ല. ദശാബ്ദങ്ങളായി വിവിധ പ്രസിഡന്റുമാരുടെ കീഴിൽ ഇത് നടക്കുന്നു. നമ്മുടെ വിദേശസഹായ നയം ഭൂതകാലത്തിൽ തന്നെ നിൽക്കുകയാണെന്ന് നിക്കി ഹാലെ പറഞ്ഞു.
ഓട്ടോ പൈലറ്റ് പോലെയാണ് പ്രസിഡന്റുമാർ പ്രവർത്തിക്കുന്നത്. സഹായം സ്വീകരിക്കുന്ന രാജ്യങ്ങളെ കുറിച്ച് അവർ ഒരു പരിശോധനയും നടത്താറില്ല. പുടിന്റെ സൗഹൃദ രാഷ്ട്രമായ ബെലാറസിന് യു.എസ് സഹായ നൽകുന്നു. കമ്യൂണിസ്റ്റ് ക്യൂബക്ക് പോലും യു.എസ് സഹായം നൽകുന്നുണ്ടെന്ന് നിക്കി ഹാലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.