ഷേക്സ്പിയർ ഒപ്പിട്ട ഛായാചിത്രം വിൽപനക്ക്

ലണ്ടന്‍: ഷേക്സ്പിയറിന്റെ ജീവിത കാലഘട്ടത്തിൽ വരച്ച് അദ്ദേഹം ഒപ്പിട്ട ഏക ഛായാചിത്രം വിൽപനക്ക്. പടിഞ്ഞാറൻ ലണ്ടനിലെ ഗ്രോസ് വെനര്‍ ഹോട്ടലിൽ പ്രദർശിപ്പിച്ച ചിത്രത്തിന് 10 ദശലക്ഷം പൗണ്ടാണ് (ഏകദേശം 96 കോടി രൂപ) വില.

ജെയിംസ് ഒന്നാമൻ രാജാവിന്‍റെ കൊട്ടാരത്തിലെ ചിത്രകാരനായിരുന്ന റോബർട്ട് പീക്ക് ആണ് ഷേക്സ്പിയറുടെ അപൂർവ പെയിന്‍റിങ്ങിന് പിന്നിൽ. 1608ൽ വരച്ച ഈ പെയിന്‍റിങ്ങിൽ ഷേക്സ്പിയറുടെ ഒപ്പും തീയതിയുമുണ്ട്. നിലവിലെ ഉടമ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ലേലമില്ലാതെ സ്വകാര്യ ഇടപാടിലൂടെ ചിത്രം വിൽക്കാനാണ് പദ്ധതി. 1975ന് മുമ്പ് വടക്കന്‍ ഇംഗ്ലണ്ടിലെ ലൈബ്രറിയിലായിരുന്ന ചിത്രം പിന്നീട് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറുകയായിരുന്നു.

Tags:    
News Summary - William Shakespeare signed portrait for sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.