ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ഓര്‍മപ്പെടുത്തി ഇന്ന് ലോക ജനാധിപത്യദിനം. 2007 മുതലാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം സെപ്തംബര്‍ 15 ലോക ജനാധിപത്യദിനമായി ആചരിക്കുന്നത്. 'ഡെമോസ്' 'ക്രാറ്റോസ്' എന്ന രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഡെമോക്രസി എന്ന വാക്ക് രൂപപ്പെട്ടത്. ഡെമോസ് എന്നാൽ 'പൗരൻ' എന്നും ക്രാറ്റോസ് എന്നാൽ 'ഭരണം' എന്നുമാണർഥം.
ജനങ്ങള്‍, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കുന്ന മഹത്തായ ആശയം കൂടിയാണ് ജനാധിപത്യം. ഗ്രീസിൽ നിന്നാണ് ജനാധിപത്യ ചിന്തകൾ പൂവിടുന്നത്. എന്നാൽ ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ഏകാധിപതികളായി മാറിയ നിരവധി നേതാക്കളുടെ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.
രാജവാഴ്ചയും പൗരോഹിത്യവും സാമ്രാജ്യത്വവും ഏകാധിപതികളും ഉയര്‍ത്തിവിട്ട എണ്ണമറ്റ വെല്ലുവിളികളെ നേരിട്ടാണ് ജനാധിപത്യം ചുവടുറപ്പിച്ചത്. ഐക്യരാഷ്ട്രസഭയിലെ 123 രാജ്യങ്ങളും ജനാധിപത്യഭരണസംവിധാനമാണ് പിന്തുടരുന്നത്.
ജനാധിപത്യമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയും വിവിധ സംഘടനകളും വിവിധ പരിപാടികളും സമ്മേളനങ്ങളും ചർച്ചകളും ജനാധിപത്യ ദിനത്തിൽ സംഘടിപ്പിക്കാറുണ്ട്. ജനാധിപത്യത്തെ അടിസ്ഥാന മനുഷ്യാവകാശമായി കണ്ട് നല്ല ഭരണത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനമായി പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.