ഇസ്രായേൽ - ഫലസ്തീൻ ആക്രമണം: പ്രതികരിച്ച് ലോകരാജ്യങ്ങൾ

ഗസ്സ സിറ്റി / ജറൂസലം: ഇസ്രായേൽ - ഫലസ്തീൻ ആക്രമണത്തിൽ മരണ സംഖ്യം ഉയരുകയാണ്. പശ്ചിമേഷ്യയിലെ പുതിയ സാഹചര്യത്തിൽ പ്രതികരിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തി.

‘ഇസ്രായേലിൽ ഹമാസ് നടത്തുന്ന ആക്രമണത്തെ അപലപിക്കുന്നു. ഇത്തരം ഹീനമായ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ ഇസ്രായേൽ ജനതക്ക് അവകാശമുണ്ട്’ -യുറോപ്യൻ യൂനിയൻ പ്രസിഡന്‍റ് ഉർസുല വോൺ ഡർ ലെയ്ൻ.

‘ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഇസ്രായേലിനോടൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു’ -ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷം ശക്തമാകുന്നതോടെ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടുവരും. ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലേക്ക് പ്രശ്നങ്ങൾ നീങ്ങുന്നത് തടയാൻ ശ്രമിക്കണം’ -ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

‘ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. സ്ഥിതി കൂടുതൽ വഷളാകുന്ന തരത്തിൽ ശത്രുതാപരമായ നടപടികളിലേക്ക് കടക്കരുത്’ -തുർക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ.

‘ഇസ്രായേൽ പൗരന്മാർക്ക് നേരെ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തുന്നു. സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് സമ്പൂർണ അവകാശമുണ്ട്’ -ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി.

‘ഇസ്രായേലിനെതിരെ ഇപ്പോൾ നടക്കുന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇരകളോടും അവരുടെ കുടുംബങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു’ -ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ.

‘ഫലസ്തീനിന്‍റെ പോരാളികളെ അഭിനന്ദിക്കുന്നു. ഫലസ്തീനെയും ജറുസലമിനെയും സ്വതന്ത്രമാക്കുന്നത് വരെ ഇറാൻ ഫലസ്തീനൊപ്പം നിൽക്കും’ -ഇറാൻ പരമോന്നത് നേതാവ് അലി ഹുസൈനി ഖാംനഈ.

‘ഇസ്രായേലുമായും ഫലസ്തീനുമായും അറബ് രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ട്. സംയമനത്തിന് ആഹ്വാനം ചെയ്യുന്നു’ -റഷ്യ.

Tags:    
News Summary - World Leaders comment about Israel Palestine Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.