വാഷിങ്ടൺ: വെറുപ്പും വംശീയതയും പടർത്തി നാലുവർഷം അമേരിക്കയെ ഭിന്നിപ്പിച്ചു ഭരിച്ച ട്രംപ്യുഗത്തിന് അന്ത്യം കുറിച്ച് മിതവാദിയായ ജോ ബൈഡൻ ഇന്ന് അധികാരത്തിൽവരുേമ്പാൾ പ്രതീക്ഷകളും വാനോളം. ഇന്ന് ഉച്ചയോടെയാണ് (ഇന്ത്യൻ സമയം രാത്രി 10:00) ബൈഡന്‍റെ സത്യപ്രതിജ്ഞ. അമേരിക്കയുടെ പതിവിന് വിപരീതമായി ചടങ്ങിന് മുൻപ്രസിഡന്‍റ് ട്രംപ് വരില്ല.
ട്രംപിെൻറ വിവാദപരമായ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകൾ അധികാരമേറ്റെടുത്ത ആദ്യദിനം തന്നെയുണ്ടാകുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു. ട്രംപ് ഭരണകൂടത്തിെൻറ കുടിയേറ്റ നയത്തിെൻറ വിരുദ്ധമായി അമേരിക്കയിലെ ഇന്ത്യക്കാരുൾപ്പെെട 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് ഗുണകരമാകുന്ന ബൈഡെൻറ പ്രഖ്യാപനങ്ങൾക്ക് കാതോർക്കുകയാണ് ലോകം. ട്രംപ് ഭരണകൂടം നടപ്പാക്കിയ കർശന കുടിയേറ്റ നയങ്ങൾ അതിവേഗം പരിഷ്കരിക്കാനുള്ള നീക്കങ്ങളാകും ബൈഡെൻറ ഭാഗത്തുനിന്നു ഉണ്ടാവുക.
മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ കീഴിൽ രണ്ടുതവണ വൈസ്പ്രസിഡൻറായിരുന്നു ബൈഡൻ. ഈ ഭരണപരിചയം അദ്ദേഹത്തിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. 1973 മുതൽ 2009 വരെ ഡെലവെയറിനെ പ്രതിനിധാനംചെയ്ത് സെനറ്ററായിരുന്നു. ബൈഡെൻറ സ്ഥാനാരോഹണത്തോടെ വിവാദപരമായ ഒരു തെരഞ്ഞെടുപ്പിനാണ് അന്ത്യമാകുന്നത്. തെരഞ്ഞെടുപ്പുവിജയം തളളിപ്പറഞ്ഞ ട്രംപിന് ഇലക്ടറൽ കോളജ് ഫലപ്രഖ്യാപനം വന്നതോടെ ഒടുവിൽ അംഗീകരിക്കേണ്ടിവന്നു.
നോർത്തേൺ വിർജീനിയ കമ്യൂണിറ്റി കോളജ് ഇംഗ്ലീഷ് പ്രഫസറായ ജിൽ ആണ് ബൈഡെൻറ ഭാര്യ. ആദ്യമായാണ് വൈറ്റ്ഹൗസിലേക്ക് ഉദ്യോഗസ്ഥയായ ഒരു പ്രഥമ വനിതയെത്തുന്നത് എന്നതും ശ്രദ്ധേയം.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.