ജീവനക്കാർക്ക് കമ്പനിയിലെ മേധാവികൾ സമ്മാനങ്ങളും ബോണസുമൊക്കെ കൊടുക്കാറുണ്ട്. കമ്പനി നേട്ടത്തിലെത്തിയാലും ജീവനക്കാരെ ചേർത്തുപിടിക്കാത്ത മേധാവികളെയും കാണാം. ഇപ്പോഴിതാ അമേരിക്കയിലെ ഒരു കമ്പനി മേധാവി തന്റെ ജീവനക്കാർക്ക് ബോണസായി നൽകിയിരിക്കുന്നത് 10,000 ഡോളറാണ് (ഏകദേശം എട്ട് ലക്ഷം രൂപ). കൂടെ രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളും ബോസ് ജീവനക്കാർക്ക് നൽകി.
അമേരിക്കയിലെ പ്രശസ്‌തമായ അടിവസ്‌ത്ര നിർമാണ കമ്പനിയായ സ്‌പാൻക്‌സിന്റെ മേധാവി സാറാ ബ്ലേക്ക്‌ലിയാണ് ഈ ഉദാര വനിത. 'ലോകത്തിലെ ഏറ്റവും മികച്ച ബോസ്' എന്നാണ് ഇവരെ ഇപ്പോൾ വിളിക്കുന്നത്. ലോകത്തിലെവിടേയ്‌ക്കും സഞ്ചരിക്കാൻ സാധിക്കുന്ന ഫ്ലെെറ്റ് ടിക്കറ്റാണ് ബോസ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. കമ്പനി ലാഭത്തിലായതിന് പിന്നാലെയാണ് ഇത്രയും ഭീമമായ തുക ബോണസായി നൽകിയത്.
'നിങ്ങൾക്കറിയാമോ, നല്ലൊരു യാത്ര പോകണമെങ്കിൽ, നിങ്ങൾക്ക് നല്ല ഹോട്ടലിലേക്ക് പോകേണ്ടിവരും. നല്ല അത്താഴം കഴിക്കേണ്ടിവരും. അതിനാലാണ് രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റും 10000 ഡോളറും നൽകുന്നത്'-സാറ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
ഓരോ ജീവനക്കാരനും അവരുടേതായ രീതിയിൽ ആഘോഷിക്കണമെന്നും ജീവിതകാലം മുഴുവൻ അവർക്ക് ഓർക്കാൻ സാധിക്കുന്ന നിമിഷങ്ങൾ ഉണ്ടാവാൻ താൻ ആഗ്രഹിക്കുന്നുവെന്നും സാറ പറഞ്ഞു. ഈ നിമിഷത്തിൽ, എന്റെ അമ്മയെയും മുത്തശ്ശിയെയും അവർക്ക് മുമ്പേ ജീവിച്ച എല്ലാ സ്ത്രീകളെയും ഓർക്കുന്നുവെന്നും അവർക്ക് ഇല്ലാതിരുന്ന ഓപ്ഷനുകൾ ഇക്കാലത്തെ സ്ത്രീകൾക്ക് ഉള്ളതിൽ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.