സിഡ്നി: മനുഷ്യനിന്നോളം കേൾക്കുകയോ കാണുകയോ ചെയ്തവയെക്കാൾ അനേകയിരട്ടി ശേഷിയുള്ള വമ്പൻ ബാറ്ററി നിർമാണത്തിന് ആസ്ട്രേലിയ. നിസ്സംശയം ലോകത്തെ ഏറ്റവും വലിയതെന്നു വിളിക്കാവുന്ന ബാറ്ററി ഒരുങ്ങുക ന്യൂസൗത്ത് വെയിൽസിലെ ഹണ്ടർ താഴ്വരയിലാണ്. ദേശീയ ൈവദ്യുതി ഗ്രിഡിനായുള്ള ഉൗർജ സംരക്ഷണ പദ്ധതിയെന്നോണമാണ് ശതകോടികൾ ചെലവു വരുന്ന ഭീമൻ ബാറ്ററി നിർമിക്കുക. 240 കോടി ഡോളറാകും നിർമാണ ചെലവ്.
നിലവിൽ ദക്ഷിണ ആസ്ട്രേലിയയിലെ ഹോൺസ്ഡേലിലാണ് ലോകത്തെ ഏറ്റവും വലിിയ ബാറ്ററിയുള്ളത്. 2017ൽ പ്രവർത്തനമാരംഭിച്ച അതിനെക്കാൾ എട്ടിരട്ടിയാകും പുതിയതിെൻറ ശേഷി. സമാനമായി, ആസ്ട്രേലിയയിലെ മറ്റിടങ്ങളിലും വമ്പൻ ബാറ്ററികൾ നിർമിക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. എല്ലാം കൂടി 2,000 മെഗാവാട്ടാകും ശേഷി. രാജ്യത്ത് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനാണ് പുതിയ ബാറ്ററികൾ സ്ഥാപിക്കുന്നത്.
കൽക്കരി, പ്രകൃതി വാതക പ്ലാൻറുകൾ അടച്ചുപൂട്ടി പകരം പുനരുൽപാദക ഊർജത്തിന് പ്രാമുഖ്യം നൽകി കഴിഞ്ഞ വർഷമാണ് ആസ്ട്രേലിയ ഭീമൻ സോളാർ ബാറ്ററികൾക്ക് രൂപം നൽകിയത്. ഈ പ്ലാൻറുകൾ നിശ്ചലമാകുന്ന ഒഴിവിൽ പുതിയ ബാറ്ററികൾ കരുത്തുപകരുമെന്നാണ് ആസ്ട്രേലിയൻ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.