വുഹാൻ: മഹാമാരിയുടെ വ്യാപനം തടയാൻ സ്വയം തീർത്ത തടവറയിൽനിന്ന് മോചിതയായ വുഹാൻ നഗരത്തെ ഉറ്റുനോക്കുകയാണ് ലേ ാകം. മിക്ക രാജ്യങ്ങളും ലോക്ഡൗണിൽ കഴിയുന്നതിനാൽ, കോവിഡ് ദുരന്ത വ്യാപ്തിയെ ലോക്ക്ഡൗണിന് ശേഷം ഈ ചൈനീസ് നഗരം എങ്ങനെ നേരിടുന്നുവെന്നത് ലോകത്തിന് തന്നെ പാഠമാണ്. കൊറോണയുടെ സംഹാരതാണ്ഡവത്തിൽ പ്രേതനഗരമായി മാറിയ വുഹാൻ, സാധാരണ നിലയിലേക്ക് മടങ്ങിവരാൻ എന്തൊക്കെ മാർഗങ്ങളാണ് അവലംബിക്കുന്നതെന്നാണ് രാഷ്ട്രങ്ങൾ ഏറെ പ്രതീ ക്ഷയോടെ കാത്തിരിക്കുന്നത്.
രണ്ടര മാസം; നേരിട്ടത് വൻ തിരിച്ചടി
ലോകത്ത് ആദ്യമായി കോവിഡ് 19 കണ്ടെത്തിയ വു ഹാനിൽ 76 ദിവസം നീണ്ടുനിന്ന ലോക്ക് ഡൗൺ ബുധനാഴ്ചയാണ് പിൻവലിച്ചത്. അടഞ്ഞുകിടന്ന രണ്ടര മാസം സാമ്പത്തികമായും സാമൂഹികമായും വൻ തിരിച്ചടിയാണ് നാട് നേരിട്ടത്. പലരുടെയും ബന്ധുക്കളും സഹപ്രവർത്തകരും പരിചയക്കാരും ഉൾപ്പെട െ നിരവധി പേരെ കോവിഡ് മരണത്തിലേക്ക് കൊണ്ടുപോയി. ആരൊക്കെയാണ് ഇക്കാലയളവിൽ മരിച്ചുവീണതെന്നു പോലും കൃത് യമായി അറിയില്ല. നഷ്ടപ്പെട്ട തൊഴിലും തകർന്ന ബിസിനസും എങ്ങനെ പുനഃസ്ഥാപിക്കുമെന്ന് ആർക്കും ഒരുപിടിയുമില്ല.
ആദ്യം കൗതുകക്കാഴ്ച; പിന്നെ കരുതൽ തടങ്കൽ
പുതിയ കാലത്ത് അധികം പരിചിതമല്ലാത്ത വാക്കായിരുന്നു ലോക്ക്ഡൗൺ. ഇതെങ്ങനെയാണ് നടപ്പാക്കുന്നത് എന്നറിയാൻ ജനുവരി 23 മുതൽ എല്ലാവരും കൗതുകത്തോടെ വുഹാനിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. നഗരം അടച്ചിടുന്നു, ഗതാഗതം നിലക്കുന്നു, കടകൾ തുറക്കുന്നില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും അവധി, വാഹനങ്ങളൊഴിഞ്ഞ നിരത്തുകൾ, ആളനക്കമില്ലാതെ കളിസ്ഥലങ്ങളും കവലകളും... ആദ്യദിനങ്ങളിൽ വുഹാനിൽനിന്ന് പുറത്തു വന്ന ചിത്രങ്ങൾ അത്ഭുതത്തോടെയാണ് ലോകം വീക്ഷിച്ചത്.
എന്നാൽ, ഭൂഖണ്ഡങ്ങൾ ഭേദിച്ച് കോവിഡ് യാത്ര തുടങ്ങിയതോടെ തങ്ങൾ കണ്ട ഈ കൗതുകദൃശ്യങ്ങൾ സ്വന്തം ജീവിതത്തിലും കടന്നുവരുന്നത് ലോകജനത അനുഭവിച്ചു തുടങ്ങി. രോഗവ്യാപനത്തിൽനിന്ന് രക്ഷതേടി രാഷ്ട്രങ്ങൾ ഒന്നിനുപിറകെ ഒന്നായി ലോക്ക്ഡൗണിൽ അഭയം പ്രാപിച്ചു. ചില രാജ്യങ്ങൾ കർശനമായ സാമൂഹിക അകലം പാലിക്കൽ നടപ്പാക്കി. ഒടുവിൽ വുഹാൻ തുറന്നപ്പോൾ എന്തുസംഭവിക്കുന്നു എന്ന് ആകാംക്ഷയോടെ നോക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.
ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം വുഹാനിൽ മാത്രം 50,000ത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്. 2500ൽ അധികം ആളുകൾ മരിച്ചു. എന്നാൽ, യഥാർത്ഥ കണക്ക് ഇതിെൻറ എത്രയോ അധികമാണെന്ന് ട്രംപ് അടക്കമുള്ളവർ പറയുന്നു.
തുറന്നെങ്കിലും തുടരും നിയന്ത്രണങ്ങൾ
ലോക്ക്ഡൗൺ പിൻവലിച്ചുവെങ്കിലും രോഗവ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങൾ വുഹാനിൻ തുടരുന്നുണ്ട്. വീട്ടിലിരിക്കൽ തുടരാൻ പരമാവധി പരിശ്രമിക്കണമെന്നാണ് ഭരണകൂടത്തിെൻറ അഭ്യർഥന. അനാവശ്യയാത്രകൾ ഉപേക്ഷിക്കണമെന്ന കർശന നിർദേശവും നൽകിക്കഴിഞ്ഞു. റോഡുകളിൽ പരിശോധന തുടരുന്നുണ്ട്. ‘രോഗത്തിെൻറ പിടിയിൽനിന്ന് അന്തിമ വിജയം അവകാശപ്പെടാൻ ആയിട്ടില്ല. അതിനാൽ ഞങ്ങൾ വിശ്രമിക്കരുതെന്ന് നന്നായി അറിയാം”എന്നാണ് ഇതേക്കുറിച്ച് ഹുബെ വൈസ് ഗവർണർ കാവോ ഗുവാങ്ജിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ശാന്തത പാലിക്കേണ്ടതുണ്ട്, തുടക്കത്തിലെന്നപോലെ ജാഗ്രത പാലിക്കുക -അദ്ദേഹം കൂട്ടിച്ചേർത്തു.
വിലക്ക് നീക്കിതോടെ ആയിരങ്ങളാണ് നഗരത്തിനു പുറത്തു പോകാൻ എത്തിയത്. നീണ്ട കാലത്തിനു ശേഷം റോഡുകളിൽ വാഹനങ്ങളുടെ വലിയ നിര പ്രത്യക്ഷപ്പെട്ടു. റെയിൽവേസ്റ്റേഷനുകളും വിമാനത്താവളങ്ങളും ആളുകളെ കൊണ്ട് നിറഞ്ഞു.
യാത്രക്ക് സർക്കാറിെൻറ അനുമതി നേടണം
ആദ്യദിനം തന്നെ 50,000 പേരാണ് വൂഹാനിൽനിന്ന് മറ്റിടങ്ങളിലേക്ക് പോകാനെത്തിയത്. യാത്രക്ക് മൊബൈൽ ആപ് വഴി സർക്കാറിെൻറ അനുമതി നേടണം. റോഡ്, ട്രെയിൻ, വ്യോമ ഗതാഗത നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടുണ്ടെങ്കിലും ഹെൽത്ത് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് മാത്രമേ നഗരം വിട്ട് പുറത്തുപോകാൻ സാധിക്കൂ. പ്രാദേശികാതിർത്തികൾ തുറന്നെങ്കിലും ചില നിയന്ത്രണങ്ങൾ നിലനിൽക്കും. കോവിഡ് ഭീഷണി കുറഞ്ഞെങ്കിലും മറ്റ് രോഗങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണിത്.
ട്രെയിൻ, വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ വൂഹാനിലെ ഗതാഗതം സാധാരണ നിലയിലാകും. ലോക്ഡൗൺ അവസാനിക്കുന്നതോടെ നഗരത്തിലെ സാമ്പത്തിക-സാമൂഹിക പ്രവർത്തനങ്ങൾ പൂർണമായും ആരംഭിക്കുമെന്ന് പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥനായ ലുവോ പിങ് പറഞ്ഞു. ഡിസംബറിലാണ് വൂഹാനിൽ വൈറസ് ബാധ കണ്ടെത്തിയത്. കോവിഡിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലായാണ് വൂഹാൻ ജനത ലോക്ഡൗണിനെ വിലയിരുത്തുന്നത്.
ചികിത്സയിൽ 515 പേർ
വൈറസിനെ നിയന്ത്രിച്ചുനിർത്തിയതിൽ വൂഹാൻ ലോകത്തിനു നൽകിയ സന്ദേശം ചെറുതല്ല. 1.2 കോടി ജനങ്ങളാണ് സാധാരണജീവിതം തിരിച്ചുപിടിച്ചത്. നിലവിൽ കോവിഡ് ബാധിച്ച് 515ഓളം രോഗികൾ വുഹാനിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.