ഇസ്ലാമാബാദ്: ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ നീതിന്യായ സംവിധാനത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയതിന് പിന്നാലെ, പാകിസ്താൻ സർക്കാറിന് പ്രിയങ്കരനായ യഹ്യ അഫ്രീദി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ജസ്റ്റിസ് ഖാസി ഫായിസ് ഈസ വെള്ളിയാഴ്ച വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ നേതൃത്വത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി ശഹബാസ് ശരീഫും മന്ത്രിമാരും സൈനിക തലവന്മാരും പങ്കെടുത്തു.
ഭരണഘടന ഭേദഗതിയിലൂടെ രൂപവത്കരിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക പാർലമെന്ററി സമിതിയാണ് ജസ്റ്റിസ് അഫ്രീദിയെ തിരഞ്ഞെടുത്തത്. ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോൾ ഏറ്റവും മുതിർന്ന ജഡ്ജി ആ പദവി വഹിക്കുക എന്ന ചട്ടമാണ് ഭരണഘടന ഭേദഗതിയിലൂടെ മാറ്റിയത്. പഴയ ചട്ടപ്രകാരം ജസ്റ്റിസ് മൻസൂർ അലി ഷായായിരുന്നു ചീഫ് ജസ്റ്റിസാവേണ്ടിയിരുന്നത്. സർക്കാറിന്റെ പ്രിയങ്കരനെന്ന ആക്ഷേപമുള്ളതിനാൽ നിരവധി ഭരണഘടന കേസുകളിലും ഇമ്രാൻ ഖാന്റേതുൾപ്പെടെ രാഷ്ട്രീയ കേസുകളിലും വിധി പറയുന്നതിൽ ജസ്റ്റിസ് അഫ്രീദി കടുത്ത വെല്ലുവിളി നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.