വാഷിങ്ടൺ: യു.എസിൽ ആവിഷ്കാര സ്വാതന്ത്ര്യം മുമ്പില്ലാത്തവിധം അക്രമസംഭവമായി മാറിയിരിക്കുന്നുവെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കാപിറ്റൽ ഹിൽ കലാപത്തിെൻറ പശ്ചാത്തലത്തിൽ കൂടുതൽ അതിക്രമങ്ങളുണ്ടാകുന്നത് തടയുന്നതിെൻറ ഭാഗമായി ട്വിറ്ററും ഫേസ്ബുക്കും യൂട്യൂബും ട്രംപിെൻറ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് പരാമർശം. ടെക്സസിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
കാപിറ്റൽ ഹിൽ കലാപം, ഇംപീച്ച്മെൻറ് ഭീഷണി തുടങ്ങിയ സംഭവങ്ങൾക്കു ശേഷം ആദ്യമായാണ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഭരണഘടനയിലെ 25ാം ഭേദഗതികൊണ്ടുതന്നെ ഒന്നും ചെയ്യാൻ കഴിയില്ല. അത് ബൈഡനും അദ്ദേഹത്തിെൻറ ഭരണകൂടത്തിനും വെല്ലുവിളിയായി മാറുമെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.