ഖറദാവിയുടെ ആരോഗ്യസ്​ഥിതി ഗുരുതരം

ദോ​ഹ: ലോ​ക​പ്ര​ശ​സ്​​ത ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​നും ആ​ഗോ​ള ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​സ​ഭ സ്​​ഥാ​പ​ക ചെ​യ​ർ​മാ​നു​മാ​യ ഡോ. ​യൂ​സു​ഫു​ൽ ഖ​റ​ദാ​വി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം. 95 വ​യ​സ്സു​ള്ള ഖ​റ​ദാ​വി​ക്ക്​​ ഏ​പ്രി​ൽ 17ന് ​കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും സ്​​ഥി​തി മോ​ശ​മാ​കു​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന്​ പ​ണ്ഡി​ത​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ലി മു​ഹ്​​​യു​ദ്ദീ​ൻ ഖ​റ​ദാ​ഗി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ​ണ്ഡി​ത​രും ഇ​തി​ന്​ ആ​ഹ്വാ​നം ചെ​യ്​​തി​ട്ടു​ണ്ട്. 1926ൽ ​ഈ​ജി​പ്തി​ൽ ജ​നി​ച്ച ഖ​റ​ദാ​വി​ക്ക് 68ൽ ​ഖ​ത്ത​ർ പൗ​ര​ത്വം ന​ൽ​കി ആ​ദ​രി​ച്ചു. ശേ​ഷം ഖ​ത്ത​ർ കേ​ന്ദ്ര​മാ​ക്കി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. 

Tags:    
News Summary - Yusuf al-Qaradawi in critical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.