Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dont say no to Humanities You can build a career through these courses
cancel
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഹ്യുമാനിറ്റീസിനോട്​ നോ...

ഹ്യുമാനിറ്റീസിനോട്​ നോ പറയണ്ട... ഈ കോഴ്​സുകളിലൂടെ കരിയർ പടുത്തുയർത്താം

text_fields
bookmark_border

​രി​യ​ർ ജീ​വി​ത​ത്തി​ൽ ഒ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്നു ക​രു​തി നാം ​ത​ള്ളി​ക്ക​ള​യു​ന്ന, എ​ന്നാ​ൽ കാ​ല​മെ​ത്ര പി​ന്നി​ട്ടാ​ലും പ​കി​ട്ട് കു​റ​യാ​തെ​നി​ൽ​ക്കു​ന്ന കോ​ഴ്‌​സു​ക​ളാ​ണ് ഹ്യു​മാ​നി​റ്റീ​സ് പ​ഠി​ച്ച​വ​ർ​ക്കാ​യു​ള്ള​ത്. ഇ​ന്ന് മാ​ന​വി​ക വി​ഷ​യ​ങ്ങ​ളു​ടെ സാ​ധ്യ​ത ഏ​റെ​യാ​ണ്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ല്ലാം ഹ്യു​മാ​നി​റ്റീ​സി​നു വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കി​വ​രു​ന്നു​ണ്ട്.

സി​വി​ല്‍ സ​ര്‍വി​സ് പോ​ലെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ ഹ്യു​മാ​നി​റ്റീ​സ് ഗ്രൂ​പ്പി​ല്‍ മു​ന്നേ​റു​ന്ന​വ​ര്‍ക്ക് എ​ളു​പ്പ​മാ​ണ്. വ്യ​ത്യ​സ്ത കോ​മ്പി​നേ​ഷ​നു​ക​ളി​ലെ അ​ഭി​രു​ചി​യും താ​ൽ​പ​ര്യ​വും മു​ൻ​നി​ർ​ത്തി ന​ന്നാ​യി പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ഭാ​വി​യി​ലെ ന​ല്ല അ​വ​സ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നും മാ​ന​വി​ക​വി​ഷ​യ​ങ്ങ​ൾ മു​ത​ൽ​ക്കൂ​ട്ടാ​ണ്. പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​യി വ്യ​ത്യ​സ്ത​മാ​യ കോ​ഴ്‌​സു​ക​ളാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

1. നി​യ​മ​പ​ഠ​നം

എ​ല്ലാ കാ​ല​ത്തും പ്രി​യ​മേ​റി​യ​തും തി​ള​ങ്ങാ​വു​ന്ന​തു​മാ​യ ക​രി​യ​ർ​മേ​ഖ​ല​യാ​ണ് നി​യ​മം. ഇ​ന്ന് എ​ല്ലാ മേ​ഖ​ല​ക​ളി​ലും നി​യ​മ​വും നി​യ​മ​ജ്ഞ​നും ഉ​ണ്ട്. സ്‌​പെ​ഷ​ലൈ​സ് ചെ​യ്യാ​ൻ നി​ര​വ​ധി മേ​ഖ​ല​ക​ളും ക​ഴി​വു​ള്ള​വ​ർ​ക്ക് ശോ​ഭി​ക്കാ​ൻ അ​ന​വ​ധി അ​വ​സ​ര​ങ്ങ​ളും നി​യ​മ​മേ​ഖ​ല​യി​ൽ ഉ​ണ്ട്. ര​ണ്ട് വി​ഭാ​ഗ​ത്തി​ലു​ള്ള കോ​ഴ്‌​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഈ ​രം​ഗ​ത്തു​ള്ള​ത്; ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്‌​സും പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്‌​സും. പ​ഞ്ച​വ​ത്സ​ര​കോ​ഴ്‌​സു​ക​ള്‍ക്ക് ഇ​ൻ​റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ.​ബി കോ​ഴ്‌​സ് എ​ന്നും പേ​രു​ണ്ട്. ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് ബി​രു​ദം നേ​ടി​യ ആ​ര്‍ക്കും ത്രി​വ​ത്സ​ര കോ​ഴ്‌​സി​ന് ചേ​രാം. പ​ഞ്ച​വ​ത്സ​ര കോ​ഴ്‌​സി​ന് ചേ​രാ​ന്‍ പ്ല​സ്ടു​വാ​ണ് യോ​ഗ്യ​ത. ക്ലാ​റ്റ്‌ പ​രീ​ക്ഷ​യെ​ഴു​തി ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ൻ​റ​ല​ക്‌​ച്വ​ൽ പ്രോ​പ്പ​ർ​ട്ടി റൈ​റ്റ്സ്, പാ​റ്റ​ൻ​റ്​ ലോ ​തു​ട​ങ്ങി​യ​ മേ​ഖ​ല​ക​ളി​ൽ സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളു​ണ്ട്.

2. ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം

ടൂ​റി​സ​ത്തി​ന് ആ​ഗോ​ള​വ്യാ​പ​ക​മാ​യി വ​ൻ പ്രാ​ധാ​ന്യം കൈ​വ​ന്നി​രി​ക്കു​ന്നു. അ​ഥ​വാ ലോ​ക​ത്തി​ലെ ലാ​ഭ​ക​ര​മാ​യ വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​ന്ന് എ​ന്ന സ്ഥാ​നം ടൂ​റി​സം നേ​ടി​യി​രി​ക്കു​ന്നു. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വ​ർ​ധി​ക്കു​ക​യാ​ണ്. വി​നോ​ദ​യാ​ത്ര​ക​ൾ, ബി​സി​ന​സ്, ടൂ​ർ, ഇ​ക്കോ ടൂ​റി​സം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ന്ന ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം അ​നു​ദി​നം വ​ള​രു​ന്ന ഒ​രു ക​രി​യ​ർ മേ​ഖ​ല​യാ​ണ്. ടൂ​റി​സ്​​റ്റ്​ ഏ​ജ​ൻ​സി​ക​ൾ, ട്രാ​വ​ലി​ങ്​ ഏ​ജ​ൻ​സി​ക​ൾ, ഹോ​ട്ട​ൽ സ​ർ​വി​സ​സ്, ടൂ​റി​സ്​​റ്റ്​ ഗൈ​ഡ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സ​ർ​ക്കാ​റി​െ​ൻ​റ ടൂ​റി​സം ഡ​യ​റ​ക്ട​റേ​റ്റ്, വി​ക​സ​ന​കോ​ർ​പ​റേ​ഷ​നു​ക​ൾ, പ്ര​ചാ​ര​ണ​വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി ധാ​രാ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ട്.

കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ല്ലാം ബി​രു​ദ​ത​ല​ത്തി​ൽ ധാ​രാ​ളം സ്പെ​ഷ​ലൈ​സ്ഡ് കോ​ഴ്‌​സു​ക​ൾ ഈ ​വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്.

കി​റ്റ്സ്

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പി​െ​ൻ​റ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കേ​ര​ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ സ്​​റ്റ​ഡീ​സ് (കി​റ്റ്സ്). ഇ​വി​ടെ ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. വിലാസം; KITTS, Residency Compound CV Raman Pillai Road Near, Thycaud, Thiruvananthapuram, Kerala 695014, Phone : 0471 232 9468, E-mail : kitts@vsnl.com Website : www.kittsedu.org

കേ​ര​ള​ത്തി​ലെ ടൂ​റി​സം ബി​രു​ദ കോ​ഴ്‌​സു​ക​ളു​ള്ള ചി​ല സ്ഥാ​പ​ന​ങ്ങ​ൾ

Baithul Izza Arts & Science College, Narikkuni, Kozhikode (BA Travel & Tourism) 0495 224 4135

Don Bosco College, Sulthan Bathery (BA Travel & Tourism) 04936 222 107

Govinda Pai Memorial Govt.College, Manjeswaram (BA Travel & Tourism Management) 04936 222 107

Malabar Islamic Complex Arts & Science College, Thekkil, Kasaragode (BA Travel & Tourism ) 04994 280 796

Mar Ivanios College, Nalanchira, Thiruvananthapuram (MTA Tourism Administration) 91-471 2531053, 2530023

SB College Changanasseri (Certified Travel & Tourism Course) 91 9961231314

Providence Womens College, Kozhikode, (BA Travel & Tourism - Self Finance) 0495 237 1696

Pazhassiraja College, Pulpally, Wayanad( BA Travel & Tourism Management) 04936 243 333

Sree Narayana Arts & Science College Kottayam (Bachelor of Tourism Study) 0481 252 6337

Al Azhar College of Arts and Science, Idukki (BA Travel & Tourism Management) 04862 221 845

3. സൈ​ക്കോ​ള​ജി

സൈ​ക്കോ​ള​ജി അ​ഥ​വാ മ​നഃ​ശാ​സ്ത്രം പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​പോ​ലെ ത​ന്നെ, മ​ന​സ്സി​െ​ൻ​റ പ​ഠ​ന​മാ​ണ്. ക്ഷ​മ, പ​ക്വ​ത, സ​ഹാ​നു​ഭൂ​തി, സ​ഹി​ഷ്ണു​ത, സ​ഹാ​യ മ​നോ​ഭാ​വം എ​ന്നി​വ​യൊ​ക്കെ​യു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഈ ​ക​രി​യ​റി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യും. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് പ്ല​സ് ടു ​ത​ല​ത്തി​ൽ​ത​ന്നെ മ​നഃ​ശാ​സ്ത്രം പ​ഠി​ക്കാ​ൻ കേ​ര​ള​ത്തി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​ങ്ങ​ളി​ൽ സൗ​ക​ര്യ​മു​ണ്ട്.

ഹ്യു​മാ​നി​റ്റീ​സി​ൽ പ്ല​സ്ടു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് സൈ​ക്കോ​ള​ജി​യു​ടെ ബി​രു​ദ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. പ്ല​സ്ടു മാ​ർ​ക്കി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രി​ക്കും പ്ര​വേ​ശ​നം. നി​യ​മ​പ​ര​മാ​യ എ​ല്ലാ സം​വ​ര​ണ​ങ്ങ​ളും കോ​ഴ്‌​സു​ക​ളി​ൽ ഉ​ണ്ടാ​വും. ബി​രു​ദം ക​ഴി​ഞ്ഞ​വ​ർ​ക്ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നും തു​ട​ർ​ന്ന് ഗ​വേ​ഷ​ണ​ത്തി​നും ചേ​രാം. ആ​ശു​പ​ത്രി​ക​ൾ, ഹെ​ൽ​ത്ത് സെ​ൻ​റ​റു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​നഃ​ശാ​സ്ത്ര​ജ്​​ഞ​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യി​വ​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​മ്പ​സ്, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തേ​ഞ്ഞി​പ്പ​ലം കാ​മ്പ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​നഃ​ശാ​സ്ത്ര​ത്തി​ന് പി.​ജി, എം.​ഫി​ൽ, പി​എ​ച്ച്.​ഡി പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

ബി.​എ ​സൈ​ക്കോ​ള​ജി കോ​ഴ്‌​സു​ക​ൾ ഉ​ള്ള കേ​ര​ള​ത്തി​ലെ ചി​ല കോ​ള​ജു​ക​ൾ

Fatima Mata National College, Kollam0474 274 9585

Kuriakose Elias College, Mannanam, Kottayam 0481 259 7074

Mahatma Gandhi College, Kesavadasapuram, Thiruvananthapuram 91 471 211 4465

MES College, Marampally, North Vazhakulam, Aluva, Ernakulam 0484 267 7104

Sree Narayana College, Chempazhanthy, Thiruvananthapuram 0471 259 2077

4. സോ​ഷ്യ​ൽ വ​ർ​ക്

സാ​മൂ​ഹി​ക രം​ഗ​ത്തെ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ള​രെ കൃ​ത്യ​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും ഇ​ട​പെ​ടാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഒ​രു പ​ഠ​ന​ശാ​ഖ​യാ​ണ് സോ​ഷ്യ​ൽ വ​ർ​ക്. സ​ർ​ക്കാ​റും സ​ർ​ക്കാ​ർ ഇ​ത​ര സം​ഘ​ട​ന​ക​ളും ന​ട​ത്തു​ന്ന സാ​മൂ​ഹി​ക​മാ​യ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പു​ന​ര​ധി​വാ​സ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ന​ട​പ്പാ​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രാ​ണ് സോ​ഷ്യ​ൽ വ​ർ​ക് പ​രി​ശീ​ല​നം നേ​ടി​യ​വ​ർ. അ​ത്ത​രം ജോ​ലി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും സോ​ഷ്യ​ൽ വ​ർ​ക്ക് പ​ഠി​ച്ച​വ​ർ​ക്കു​ള്ള സാ​ധ്യ​ത​ക​ൾ. കേ​വ​ല​മൊ​രു ജ​ന​സേ​വ​ന​ത്തി​നു​വേ​ണ്ടി ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​യി​രു​ന്ന കാ​ലം മാ​റി, ഇ​ന്ന് ഇ​ത്ത​രം ജോ​ലി​ക​ളി​ൽ വൈ​ദ​ഗ്ധ്യം നേ​ടാ​നു​ള്ള നി​ര​വ​ധി കോ​ഴ്‌​സു​ക​ൾ രാ​ജ്യ​ത്തെ നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ട​ത്തി​വ​രു​ന്നു.

എ​ന്തു പ​ഠി​ക്കാം?

പ്ല​സ്​ ടു യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് BSW/ BA Social Work കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. മൂ​ന്നു വ​ർ​ഷ​മാ​ണ് (ആ​റു സെ​മ​സ്​​റ്റ​ർ ) കാ​ലാ​വ​ധി. ഡി​ഗ്രി ത​ല​ത്തി​ലെ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​തു​കൊ​ണ്ടു മാ​ത്രം ജോ​ലി ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. സാ​ധാ​ര​ണ സോ​ഷ്യ​ൽ വ​ർ​ക്കി​െ​ൻ​റ മാ​സ്​​റ്റ​ർ ഡി​ഗ്രി (MSW) കോ​ഴ്‌​സു​ക​ളാ​ണ് വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യോ​ഗ്യ​ത​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ൾ ന​ൽ​കു​ന്ന കേ​ര​ള​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ൾ

Loyola College of Social Sciences, Sreekariyam, Thiruvananthapuram 91-471- 2591018

Rajagiri College of Social Sciences, Ernakulam 0484 242 6554

Vimala College Thrissur 91-487-2332080

St. Joseph's College Devagiri, Kozhikode 04952355901

Marian College Kuttikkanam, Peermade, Idukki 04869-232203, 232654

Ansar Women's College, Perumpilavu, Thrissur 04885 284 912

Assumption College Changanacherry 0481 242 0109

Kalady Sree Sankaracharya University of Sanskrit, Ernakulam 0484 269 9731

Jai Bharath Arts & Science College Perumbavoor, Ernakulam 0484 265 6388

Little Flower Institute of Social Sciences and Health, Kaithapoyil, Kozhikode 0495 223 2085

എം.​എ സോ​ഷ്യ​ൽ വ​ർ​ക്

Farook College Kozhikode 91 495 2440660

5. ലൈ​ബ്ര​റി സ​യ​ൻ​സ്

വാ​യ​ന​യെ ഇ​ഷ്​​ട​പ്പെ​ടു​ന്ന ആ​ളാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ൽ ലൈ​ബ്ര​റി സ​യ​ൻ​സ് ക​രി​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്കാം. വാ​യ​ന​യോ​ടു​ള്ള ഇ​ഷ്​​ടം മാ​ത്രം പോ​രാ, ന​ല്ല പെ​രു​മാ​റ്റം, സേ​വ​ന മ​നോ​ഭാ​വം, ഓ​ർ​മ​ശ​ക്തി, ആ​ശ​യ​വി​നി​മ​യ​ശേ​ഷി എ​ന്നി​വ​യും വേ​ണം. ഇ​ന്ന​ത്തെ ലൈ​ബ്ര​റി​ക​ൾ പു​സ്ത​ക​ങ്ങ​ൾ മാ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​യ​ല്ല. സീ​ഡി, വി​ഡി​യോ ടേ​പ്പു​ക​ൾ, മൈ​ക്രോ​ഫി​ലിം, ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്​​ഷ​ൻ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. അ​തി​നാ​ൽ ന​ല്ല ലൈ​ബ്ര​റി​യു​ടെ ത​ല​പ്പ​ത്തു​വ​രാ​ൻ ശ​രി​യാ​യ പ​രി​ശീ​ല​നം ആ​വ​ശ്യ​മാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ ലൈ​ബ്ര​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ലൈ​ബ്ര​റി സ​യ​ൻ​സ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ളു​ണ്ട്. ലൈ​ബ്ര​റി സ​യ​ൻ​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്, ഡി​പ്ലോ​മ, ബാ​ച്​ല​ർ ബി​രു​ദം, മാ​സ്​​റ്റ​ർ ബി​രു​ദം എ​ന്നി​വ ല​ഭ്യ​മാ​ണ്. കേ​ര​ള​ത്തി​ൽ എം.​ജി, കേ​ര​ള, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ലൈ​ബ്ര​റി സ​യ​ൻ​സി​ൽ ബി​രു​ദ കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഡി​ഗ്രി​യാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

കോ​ഴ്‌​സു​ക​ൾ

ബാ​ച്​​ല​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (BLISc): ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് ബി.​എ​ൽ.​ഐ.​എ​സ്​​സി​യു​ടെ അ​ടി​സ്ഥാ​ന യോ​ഗ്യ​ത. കോ​ഴ്‌​സ് ദൈ​ർ​ഘ്യം: ഒ​രു​വ​ർ​ഷം. ബി.​എ​ൽ.​ഐ.​എ​സ്​​സി കോ​ഴ്‌​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ എം.​എ​ൽ.​ഐ.​എ​സ്​​സി കോ​ഴ്‌​സി​ന് ചേ​രാം. ഇ​വ ര​ണ്ടും ചേ​ർ​ത്ത് ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് എം.​എ​ൽ.​ഐ.​എ​സ്​​സി കോ​ഴ്‌​സു​മു​ണ്ട്. ന​ല്ല സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ബി.​എ​ൽ.​ഐ.​എ​സ്​​സി ക​ഴി​ഞ്ഞ​വ​ർ​ക്കു​ത​ന്നെ ജോ​ലി ല​ഭി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

പ​ഠ​നം കേ​ര​ള​ത്തി​ൽ

Farook College, Kozhikode, Autonomous (BLISc, MLISc) 91 495 2440660

Calicut University, Department of Library and Information Science (MLISc).

University of Kerala (BLISc, Mlisc)

Mahatma Gandhi University, Kottayam (BLISc)

Ettumanoorappan College, Kottayam (BLISc) 0481 253 6978

Rajagiri College of Social Sciences, Kalamassery, Ernakulam.(BLISc, MLISc (Self Finance) 0484 242 6554

ഇ​ന്ത്യ​യി​ലെ മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ൾ

Tata Institute of Social Sciences (TISS), Mumbai-MLISc (2 Year Integrated)

DRTC-ISI, Bengaluru-MS in Library & Information Science (2 Year Integrated)

University of Delhi, Delhi-BLISc- 1 Year (Eligibility-Any Degree), MLISc 1 Year (Eligibility- BLISc)

Pondicherry University- MLISc (2 Year Integrated)

Aligarh Muslim University-BLISc (Eligibility-Any Degree),MLISc-1 Year(Eligibility-BLISc)

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ൾ

3 മാ​സം, 6 മാ​സം ദൈ​ർ​ഘ്യ​മു​ള്ള ലൈ​ബ്ര​റി സ​യ​ൻ​സി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ൾ രാ​ജ്യ​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. യോ​ഗ്യ​ത: പ​ത്താം ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം. പ്ര​വേ​ശ​ന പ​രീ​ക്ഷ ഉ​ണ്ടാ​വും.

ലൈ​ബ്ര​റി സ​യ​ൻ​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ

KNM Government Arts & Science College, Kanjiramkulam, Thiruvananthapuram. 0471-2260092

TKM College of Arts & Science, Peroor, Kollam. 0474 271 2240

Central Institute of Library Science, Hyderabad. 094944 66297

Sri Krishna Devaraya University, Ananthapur, Andhra Pradesh. 085542 55829

Amaravati University, Amaravati, Maharashtra 91-0721-2662358

6. ചി​ത്ര​ര​ച​ന, ശി​ൽ​പ​നി​ർ​മാ​ണ കോ​ഴ്‌​സു​ക​ൾ

ചി​ത്ര​ര​ച​ന, ശി​ൽ​പ നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം ചൈ​ത​ന്യ​വ​ത്താ​യ ക​ല​ക​ളാ​ണ്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ അ​ഭി​രു​ചി​യു​ള്ള​വ​ർ​ക്ക് മു​ന്നേ​റാ​ൻ സാ​ധി​ക്കു​ന്ന മേ​ഖ​ല​യാ​ണ് ഇ​വ. ചി​ത്ര​ക​ല, ശി​ൽ​പ​ക​ല എ​ന്നി​വ​യി​ൽ ബി​രു​ദം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജു​ക​ൾ കേ​ര​ള​ത്തി​ലു​ണ്ട്.

പ്ല​സ്ടു ജ​യി​ച്ച​വ​ർ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം, ബി.​എ​ഫ്.​എ, എം.​എ​ഫ്.​എ എ​ന്നീ കോ​ഴ്‌​സു​ക​ൾ ല​ഭ്യ​മാ​ണ്. യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ മി​നി​മം മാ​ർ​ക്ക് നി​ബ​ന്ധ​ന​യി​ല്ല. അ​ഭി​രു​ചി പ​രീ​ക്ഷ​യി​ലെ​യും ഇ​ൻ​റ​ർ​വ്യൂ​വി​ലെ​യും പ്ര​ക​ട​നം ആ​ധാ​ര​മാ​ക്കി​യാ​വും റാ​ങ്കി​ങ്.

ആ​ദ്യ​വ​ർ​ഷം പൊ​തു ക്ലാ​സു​ക​ളും തു​ട​ർ​ന്ന് ഏ​തെ​ങ്കി​ലു​മൊ​രു ശാ​ഖ​യി​ലെ സ്‌​പെ​ഷ​ലൈ​സേ​ഷ​നു​മാ​ണ്. ആ​ദ്യ​വ​ർ​ഷ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യി​ലെ പ്ര​ക​ട​നം പ​രി​ഗ​ണി​ച്ച് ര​ണ്ടാം വ​ർ​ഷ​ത്തി​െ​ൻ​റ തു​ട​ക്ക​ത്തി​ൽ സ്‌​പെ​ഷ​ലൈ​സേ​ഷ​നു​ള്ള ശാ​ഖ തീ​രു​മാ​നി​ക്കും.

കോ​ള​ജു​ക​ൾ

കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ്, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 0471 233 6395

രാ​ജാ ര​വി​വ​ർ​മ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ്, മാ​വേ​ലി​ക്ക​ര, 0479 234 1199

കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ്, തൃ​ശൂ​ർ, 0487 232 3060

മൂ​ന്നു കോ​ള​ജു​ക​ളി​ലേ​ക്കും ചേ​ർ​ത്ത് ഒ​രൊ​റ്റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. താ​ൽ​പ​ര്യ​മു​ള്ള കോ​ള​ജു​ക​ളു​ടെ മു​ൻ​ഗ​ണ​നാ​ക്ര​മം അ​പേ​ക്ഷ ഫോ​മി​ൽ കാ​ണി​ക്കാം.

അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം; Director of Technical Education, Padmavilasam Rd, Fort, Thiruvananthapuram, 695023.

മ​ല​യാ​ള ക​ലാ​ഗ്രാ​മം

മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ത്ത് ക​ലാ​പ​ഠ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്നൊ​രു സ്ഥാ​പ​ന​മു​ണ്ട്; മ​ല​യാ​ള ക​ലാ​ഗ്രാ​മം. സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളാ​ണ് ഇ​വി​ടെ ന​ട​ത്തു​ന്ന​ത്. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ്. പെ​യി​ൻ​റി​ങ്, മ്യൂ​റ​ൽ പെ​യി​ൻ​റി​ങ്, സ്ക​ൾ​പ്ച​ർ എ​ന്നി​വ പ​ഠി​ക്കാം.

7. നാ​ട്യ കോ​ഴ്‌​സു​ക​ൾ

മ​നു​ഷ്യ​ൻ ത​െ​ൻ​റ ചു​റ്റു​പാ​ടു​ക​ളോ​ട് സാം​സ്‌​കാ​രി​ക​മാ​യി സം​വ​ദി​ക്കു​ന്ന​ത് ക​ല​ക​ളി​ലൂ​ടെ​യാ​ണ്. ച​ല​ന​ങ്ങ​ളി​ലൂ​ടെ ആ​ശ​യ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നു എ​ന്ന​താ​ണ് നൃ​ത്ത​ത്തി​െ​ൻ​റ പ്ര​ത്യേ​ക​ത. നൃ​ത്ത ക​ല​ക​ളി​ൽ പ്രാ​വീ​ണ്യം നേ​ടു​ന്ന​വ​ർ​ക്കു മു​ന്നി​ൽ അ​വ​സ​ര​ങ്ങ​ളു​ടെ വ​ലി​യ ക​വാ​ടം ത​ന്നെ​യാ​ണ് തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്. സൂ​ക്ഷ​്​മ​മാ​യി പ​ഠി​ക്കേ​ണ്ട​താ​യ​തി​നാ​ൽ അ​ർ​പ്പ​ണ ബോ​ധ​ത്തോ​ടു​കൂ​ടി ചി​ട്ട​യാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണ്. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, ക​ഥ​ക​ളി, കൂ​ടി​യാ​ട്ടം, തു​ള്ള​ൽ, പ​ഞ്ച​വാ​ദ്യം, നൃ​ത്തം തു​ട​ങ്ങി​യ​വ ശാ​സ്ത്രീ​യ​മാ​യി അ​ഭ്യ​സി​ക്കാ​ൻ ഇ​ന്ന് സൗ​ക​ര്യ​മു​ണ്ട്.

എ​വി​ടെ പ​ഠി​ക്കാം?

ബി.​എ ഭ​ര​ത​നാ​ട്യം, ക​ഥ​ക​ളി മോ​ഹി​നി​യാ​ട്ടം, ആ​ർ.​എ​ൽ.​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സ്. തൃ​പ്പൂ​ണി​ത്തു​റ, എ​റ​ണാ​കു​ളം 0484 277 9757

ബി.​എ ഭ​ര​ത​നാ​ട്യം, ഭാ​സ്ക​ര കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ്, ക​ണ്ണൂ​ർ 04985 279632

ബി.​എ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, എം.​എ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, പി​എ​ച്ച്.​ഡി നൃ​ത്തം, ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത യൂ​നി​വേ​ഴ്സി​റ്റി, കാ​ല​ടി 0487 232 3060

ബി.​എ ഭ​ര​ത​നാ​ട്യം, സെ​ൻ​റ്​ തെ​രേ​സാ​സ് കോ​ള​ജ്, എ​റ​ണാ​കു​ളം. 0484 2351870

കേ​ര​ള ക​ലാ​മ​ണ്ഡ​ലം

കേ​ര​ള​ത്തി​െ​ൻ​റ സാം​സ്കാ​രി​ക ചു​റ്റു​വ​ട്ട​ത്തി​ൽ ചെ​റു​തു​രു​ത്തി കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​െ​ൻ​റ സാ​ന്നി​ധ്യം ചെ​റു​ത​ല്ല. വി​വി​ധ ക​ലാ​വി​ഷ​യ​ങ്ങ​ളി​ലാ​യി പ്ല​സ്ടു, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

കോ​ഴ്‌​സു​ക​ൾ

ക​ഥ​ക​ളി വേ​ഷം വ​ട​ക്ക​ന്‍, ക​ഥ​ക​ളി​വേ​ഷം തെ​ക്ക​ന്‍ ക​ഥ​ക​ളി സം​ഗീ​തം, ക​ഥ​ക​ളി ചെ​ണ്ട, ക​ഥ​ക​ളി മ​ദ്ദ​ളം, ക​ഥ​ക​ളി ചു​ട്ടി, കൂ​ടി​യാ​ട്ടം പു​രു​ഷ​വേ​ഷം, കൂ​ടി​യാ​ട്ടം സ്ത്രീ​വേ​ഷം, മി​ഴാ​വ് തു​ള്ള​ല്‍, മൃ​ദം​ഗം തി​മി​ല, ക​ര്‍ണാ​ട​ക​സം​ഗീ​തം, മോ​ഹി​നി​യാ​ട്ടം എ​ന്നി​വ​യാ​ണ് കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ന​ൽ​കു​ന്ന കോ​ഴ്‌​സു​ക​ൾ. അ​ഭി​രു​ചി പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ഉ​ണ്ടാ​വും. അ​പേ​ക്ഷ​യും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ പ്രോ​സ്‌​പെ​ക്ട​സും www.kalamandalam.org എ​ന്ന സൈ​റ്റി​ല്‍നി​ന്ന് ഡൗ​ണ്‍ലേ​ാഡ് ചെ​യ്യാം.

8. മ്യൂ​സി​യോ​ള​ജി

പ​ഴ​മ​യു​ടെ അ​മൂ​ല്യ വ​സ്തു​ക്ക​ളെ​ക്കു​റി​ച്ച് അ​റി​യാ​നും പ​രി​പാ​ലി​ക്കാ​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഇ​ണ​ങ്ങു​ന്ന കോ​ഴ്‌​സാ​ണ് മ്യൂ​സി​യോ​ള​ജി. മ്യൂ​സി​യം സ്​​റ്റ​ഡീ​സ് എ​ന്ന​പേ​രി​ലാ​ണ് ഈ ​കോ​ഴ്‌​സ് അ​റി​യ​പ്പെ​ടു​ന്ന​ത്. പു​രാ​ത​നാ​വ​ശി​ഷ്​​ട​ങ്ങ​ളും പു​രാ​വ​സ്തു​വ​ക​ക​ളും ശേ​ഖ​രി​ക്കു​ക​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് മ്യൂ​സി​യോ​ള​ജി​സ്​​റ്റാ​ണ്.

പ്ല​സ് ടു​വി​നു​ശേ​ഷം ഹി​സ്​​റ്റ​റി, ആ​ർ​ക്കി​യോ​ള​ജി, സോ​ഷ്യോ​ള​ജി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം മ്യൂ​സി​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു ചേ​രാ​വു​ന്ന​താ​ണ്. മ്യൂ​സി​യോ​ള​ജി​യി​ൽ ബി​രു​ദ കോ​ഴ്‌​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളാ​ണ് അ​ഭി​കാ​മ്യം. ച​രി​ത്രം ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച​വ​ർ​ക്ക് ബി​രു​ദാ​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

മ്യൂ​സി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന ജോ​ലി​യാ​യ​തി​നാ​ൽ ച​രി​ത്ര​ത്തി​ൽ ന​ല്ല അ​റി​വു വേ​ണം. അ​തോ​ടൊ​പ്പം ക​ലാ​വാ​സ​ന​യും ക്ഷ​മാ​ശീ​ല​വും അ​ധ്വാ​ന​വും ഒ​രു മ്യൂ​സി​യോ​ള​ജി​സ്​​റ്റി​ന്​ ആ​വ​ശ്യ​മാ​ണ്.

മ്യൂ​സി​യോ​ള​ജി കോ​ഴ്‌​സു​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ

1.Aligarh Muslim University, Aligarh, Uttar Pradesh.

2.University of Calcutta, Senate House, Calcutta-73

3.Vikram University, Ujjain, Madhya Pradesh.

4.The Maharaja Sayajirao University of Baroda, Vadodara, Gujarat.

5.Osmania University, Hyderabad, Telangana

മ​ൾ​ട്ടി​മീ​ഡി​യ കോ​ഴ്‌​സു​ക​ൾ

മ​ൾ​ട്ടി​മീ​ഡി​യ അ​ല്ലെ​ങ്കി​ൽ അ​നി​മേ​ഷ​ൻ കോ​ഴ്‌​സു​ക​ൾ​ക്ക് ഇ​ന്ന​ത്തെ കാ​ല​ത്ത് ഏ​റെ പ്ര​സ​ക്തി​യു​ണ്ട്. ഗ്രാ​ഫി​ക് വ്യ​വ​സാ​യം, ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ, ഗ്രാ​ഫി​ക് ഡി​സൈ​ൻ, സി​നി​മ, പ​ര​സ്യം, ടെ​ലി​വി​ഷ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​നി​മേ​ഷ​ന് മി​ക​ച്ച സാ​ധ്യ​ത​ക​ൾ ഉ​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള പ്ല​സ് ടു​വാ​ണ് ഈ ​കോ​ഴ്‌​സി​നു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareerHumanitiesHumanities Courseshumanities study
News Summary - Dont say no to Humanities You can build a career through these courses
Next Story