എന്റെ വസ്ത്രം എന്റെ അവകാശം
text_fieldsകുട്ടിക്കാലത്ത് ഉമ്മാമ്മയെക്കാണാൻ അവരുടെ പരിചയക്കാരികൾ വരുന്നതോർക്കുന്നു. സാരിയുടെ തുമ്പുകൊണ്ട് തല മറച്ചിട്ടുണ്ടാകുമായിരുന്നു അവർ. ഇപ്പോഴുമതെ; സിഖ്, രജപുത്, ജാട്ട് എന്നുവേണ്ട ബ്രാഹ്മണ സ്ത്രീകൾ വരെ പരമ്പരാഗതമായ രീതിയിൽ തലമറക്കാറുണ്ടേല്ലാ. അവരെയെല്ലാം നാം ആദരപൂർവമാണ് കാണാറ്. പിന്നെ എന്തിനാണ് ബുർഖ, ഹിജാബ്, തട്ടം എന്നിവയുടെ കാര്യത്തിൽ മാത്രം ഇത്ര ഒച്ചപ്പാടും പോർവിളികളുമെല്ലാം? തലയും മുടിയും പരമ്പരാഗതമായ രീതിയിൽ മറയ്ക്കുന്ന സംവിധാനം തന്നെയാണ് ഹിജാബും.
സത്യത്തിൽഡെങ്കിപ്പനി പരത്തുന്ന കൊതുകിനെയും കോവിഡ് വൈറസിനെയും പേടിച്ച് നമ്മളെല്ലാവരും കഴിഞ്ഞ രണ്ടുവർഷമായി ശരീരം ഹിജാബിന് സമാനമായി മറച്ചുവെച്ചല്ലേ നടക്കുന്നത്? എന്തുകൊണ്ടാണ് പൊടുന്നനെ തലയും മുടിച്ചും മറച്ച ആളുകളെ കാണുന്നത് ആലോചിക്കാനോ ഉൾക്കൊള്ളാനോ പറ്റാത്ത കാര്യമാകുന്നത്, പൊടുന്നനെ ആറാം നൂറ്റാണ്ടിലെത്തിയതായൊക്കെ തോന്നിപ്പിക്കുന്നത്?
ഞാൻ എന്തു ധരിക്കണം, ധരിക്കരുത് എന്നതൊക്കെ എന്റെ കാര്യമാണ്, അവകാശമാണ്. ശരീരത്തിന്റെ ഓരോ ഇഞ്ചും ബുർഖ കൊണ്ട് മൂടിവെക്കണമെന്ന് എനിക്ക് തോന്നിയാൽ അപ്രകാരം ചെയ്യും, വേണ്ട എന്നു തോന്നിയാൽ അവ്വിധത്തിലും. സ്ത്രീ എന്നനിലയിൽ അത് എന്റെ അവകാശമാണ്, വ്യക്തിപരമായ തെരഞ്ഞെടുപ്പും തീരുമാനവുമാണ്. അല്ലാതെ ഒരാളും എന്നോട് വന്ന് ആക്രോശിക്കേണ്ടതില്ല.
സമകാലിക അവസ്ഥ എത്രമാത്രം അധഃപതിച്ചുവെന്നാൽ, വലതുപക്ഷ നേതാക്കളും അവരുടെ ആജ്ഞാനുവർത്തികളായ മാഫിയ സംഘങ്ങളും വന്ന് നമ്മൾ എന്തു ചെയ്യണമെന്നും ചെയ്യരുതെന്നും തീട്ടൂരമിറക്കാൻ തുടങ്ങിയിരിക്കുന്നു. അത് പാലിക്കാൻ നാം ഒരുക്കമല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലിട്ട് ആക്ഷേപിക്കാനും നമ്മുടെ രാജ്യത്തെ നമ്മുടെ തെരുവുകളിലിട്ട് അപമാനിക്കാനും ഒരുെമ്പടുന്നു. അധികാരികളും പൊലീസ് സംവിധാനവും പലപ്പോഴും ഇത് നിശ്ശബ്ദരായി നോക്കിനിൽക്കുന്നു, അതല്ലെങ്കിൽ അവർെക്കാപ്പം ചേരുന്നു.
വലതുപക്ഷ ശക്തികളുടെ വർഗീയനീക്കങ്ങളുടെ ഫലമായി മുസ്ലിംവിരുദ്ധ പ്രചാരണങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. അപരവത്കരിച്ച് ഒറ്റപ്പെടുത്താനും ആക്രമിക്കാനുമുള്ള എല്ലാ സാധ്യതകളും അവർ തേടുന്നു. ന്യൂനപക്ഷ സമുദായത്തിെൻറ സ്വത്വത്തിനു മേൽ സകലവിധത്തിലെ നിഷേധാത്മകതയും ചൊരിയുന്നു.
സ്ത്രീകൾ മാന്യമായി, വിനയാന്വിതമായ വസ്ത്രം ധരിക്കണമെന്ന് ഇസ്ലാം നിർേദശിക്കുന്നുണ്ട്. എന്നുവെച്ച് അതൊരു മുട്ടാള വസ്ത്രധാരണ നിർദേശമൊന്നുമല്ല. എന്റെ ഉമ്മയുടെ ഉമ്മ, അംനാ റഹ്മാൻ സാരികളും മനോഹരമായി ഡിസൈൻ ചെയ്ത ബ്ലൗസുകളും ധരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അതിന്റെ പേരിൽ സമുദായത്തിനകത്തുനിന്നോ പുറത്തുനിന്നോ ആരെങ്കിലും അവരോട് പ്രതിലോമകരമായി പ്രതികരിച്ചിട്ടില്ല.
എല്ലാ തരത്തിലുമുള്ള സാരി- ബ്ലൗസുകളാണ് എനിക്ക് സൗകര്യപ്രദമെങ്കിലും ഞാൻ എെൻറ താൽപര്യത്തിനിണങ്ങിയ വസ്ത്രങ്ങളാണ് ധരിക്കാറ്. പക്ഷേ, ഒരു സംഭവം ഇൗ സന്ദർഭത്തിൽ പറയട്ടെ: ഒരു രാത്രി ഡൽഹി -ഗുഡ്ഗാവ് ഹൈവേയിലൂടെ കാറോടിച്ചു പോവുകയായിരുന്നു ഞാൻ. പൊടുന്നനെ തീർത്തും പ്രയാസകരമായ ഒരു അനുഭവമുണ്ടായി. പിറകിൽ വന്ന വാഹനത്തിലെ ചിലർ ഉച്ചത്തിൽ ഹോൺ മുഴക്കാനും ഹീനമായ കമൻറുകൾ പറഞ്ഞ് മറികടക്കാനും തുടങ്ങി. അവരെ ചേസ് ചെയ്ത് പിടികൂടി പൊലീസിലേൽപ്പിക്കാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിലൊന്നുമായിരുന്നില്ല ഞാൻ. ഇത്തരം ശല്യക്കാരുടെ കണ്ണിലും കമൻറിലുംപെടാതെ യാത്ര തുടരുകയും വേണം.
അന്ന് വൈകീട്ട് വാങ്ങിയ ഒരു ഡൈനിങ് ടേബിൾ വിരി കാറിലുണ്ടായിരുന്നു. കവർ തുറന്ന് അതുപയോഗിച്ച് ഒരു വസ്ത്രം കൊണ്ടെന്നപോലെ മുടിയും കൈകളുമെല്ലാം മൂടി. ആ ബന്ദവസ് ഫലം ചെയ്തു. യാത്രയുടെ അവസാനംവരെ ആദ്യം പറഞ്ഞതു പോലെയുള്ള ഒരു ശല്യക്കാരനും വന്ന് ഹോണും കമൻറും മുഴക്കിയില്ല.
ശരീരം മൂടിപ്പുതച്ചാലും ഇല്ലെങ്കിലും ഒരു സ്ത്രീക്ക് പകലായാലും രാത്രിയായാലും നോക്കു കൊണ്ടും വാക്കു കൊണ്ടും കർമങ്ങൾ കൊണ്ടുമുള്ള അതിക്രമങ്ങളെ ഭയക്കാതെ സഞ്ചരിക്കാനുള്ള സാഹചര്യവും സൗകര്യവുമൊരുക്കാൻ നമ്മുടെ ഭരണക്കാർക്ക് കഴിയുന്നില്ല. അതിനു പകരം പെൺകുട്ടികളുടെ തലയിലെ തുണിയെക്കുറിച്ച് ആകുലപ്പെടാനും ആശങ്ക പരത്താനുമാണല്ലോ അവർക്ക് താൽപര്യം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പാരമ്യത്തിലെത്തിയ കർണാടക, ഹരിയാന, യു.പി പോലുള്ള സംസ്ഥാനങ്ങളിൽ അത്തരം വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ മാറ്റാൻവേണ്ടിക്കൂടിയാണ് വസ്ത്രത്തിെൻറ പേരിൽ വർഗീയ അജണ്ട കത്തിച്ചുപിടിക്കാൻ സംഘ്പരിവാർ ശ്രദ്ധപുലർത്തുന്നത്.
വസ്ത്രധാരണം സംബന്ധിച്ച നമ്മുടെ ചർച്ചകൾ പലതും നേരെ ഇസ്ലാമിൽ ചെന്നു നിൽക്കുന്നു. ആ മതത്തിെൻറ കുറ്റവും കുഴപ്പവുമാണ് ഇതിനെല്ലാം കാരണം എന്ന ആഖ്യാനങ്ങൾ പ്രചരിക്കുന്നു. ഇസ്ലാമിനെതിരെ ഭീതിക്കഥകൾ പടർത്തുന്ന ഈ കാലഘട്ടത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട മതമാണിസ്ലാം.
'The Sayings of Muhammad' എന്ന ശീർഷകത്തിൽ സർ അബ്ദുല്ലാ സുഹ്റവർദി സമാഹരിച്ച് മഹാത്മാ ഗാന്ധി മുഖവുര എഴുതി കഴിഞ്ഞ നൂറ്റാണ്ടിെൻറ ആദ്യത്തിൽ പ്രസിദ്ധീകരിച്ച പുസ്തകം ഈയിടെ വീണ്ടും വായിക്കാനെടുത്തു. പ്രവാചകന്റെ ഓരോ വചനങ്ങളും കാരുണ്യവും മാനവിക മൂല്യങ്ങളും ഉദ്ഘോഷിക്കുന്നവയാണ്. സ്ത്രീകളോട് പുലർത്തേണ്ട മാന്യതയെയും ആദരവിനെയും കുറിച്ച് അവയിൽ സവിശേഷമായി പ്രതിപാദിക്കുന്നു..
ഖുശ്വന്ത് വീണ്ടും നിനവിലെത്തുമ്പോൾ
ഇന്ത്യ കണ്ട അതല്ലെങ്കിൽ ഇന്ത്യ ലോകത്തിന് സമ്മാനിച്ച ഏറ്റവൂം നിർഭയരായ എഴുത്തുകാരിൽ ആദ്യ സ്ഥാനീയനാണ് ഖുശ്വന്ത് സിങ്. ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ ഇക്കഴിഞ്ഞ രണ്ടാം തീയതി ഒരു കൊച്ചുകുട്ടിയുടെ കൃസൃതികളോടും ഉത്സാഹത്തോടും കൂടി 107ാം പിറന്നാളാഘോഷിച്ചേനെ അദ്ദേഹം. അവിഭക്ത പഞ്ചാബിലെ ഹദാലിയിൽ 1915ലാണ് ജനനം. ഫെബ്രുവരി രണ്ടിനു പുറമെ ആഗസ്റ്റ് 15ഉം അദ്ദേഹം ജന്മദിനമായി ആഘോഷിച്ചിരുന്നു.
തന്റെ നിയമങ്ങളും സിദ്ധാന്തങ്ങളും അനുസരിച്ച് ജീവിച്ചു, നിർഭയമായി സംസാരിച്ചു, അതേ ആവേശത്തിൽ എഴുതി. ജീവിതത്തിലും എഴുത്തിലും കാപട്യമില്ലാത്തതുകൊണ്ടുതന്നെ ഒരു കാര്യത്തിലും വൈരുദ്ധ്യങ്ങളുണ്ടായില്ല.
കമ്പ്യൂട്ടറോ സെക്രട്ടറിയോ മൊബൈലോ ഒന്നുമുണ്ടായിരുന്നില്ല. അതൊന്നും എനിക്ക് വേണ്ടവയല്ല, ഈ കടലാസ് പാഡുകളിൽ എഴുതുന്നതുതന്നെയാണ് സന്തോഷം എന്നാണ് പറയാറ്. ഒരു സുഹൃത്ത് ഒരിക്കൽ മൊബൈൽ ഫോൺ കൊടുത്തപ്പോഴും അതുതന്നെ പറഞ്ഞു. സുഹൃത്തുക്കളെ മാത്രമാവും അദ്ദേഹം അമൂല്യ നിധികളായി കാത്തുസൂക്ഷിച്ച് കൊണ്ടു നടന്നിട്ടുണ്ടാവുക.
ഉറ്റചങ്ങാതി േപ്രംകൃപാലിെൻറ മരണംവരെ എല്ലാ ആഴ്ചകളിലും മുടക്കംവരുത്താതെ ഖുശ്വന്ത് അദ്ദേഹത്തെ സന്ദർശിക്കുമായിരുന്നു. ഒരു തവണ ഞാനും അനുഗമിച്ചു. കൃപാൽ സിങ്ങിന് ഒന്നും കേൾക്കാൻ കഴിയുന്ന അവസ്ഥയായിരുന്നില്ല. പക്ഷേ, അദ്ദേഹം ഖുശ്വന്തിനെ കാണുേമ്പാൾ സന്തോഷിച്ചു. യാത്ര പറഞ്ഞിറങ്ങുേമ്പാൾ സങ്കടപ്പെട്ടു.
നിരവധി സുഹൃത്തുക്കെളയും അപരിചിതരെയും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിച്ചു. വ്യക്തികളെ സഹായിച്ചതു സംബന്ധിച്ച കാര്യങ്ങൾ ഗുണഭോക്താക്കളിൽ നിന്നല്ലാതെ ഖുശ്വന്തിൽനിന്ന് നിങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. നാടകപ്രവർത്തകൻ ബൽവന്ത് ഗാർഗി ഒരിക്കൽ പറഞ്ഞു: സർദാർ ഖുശ്വന്ത് സിങ്ങാണ് എെൻറ വൈദ്യുതി ബില്ലുകളടച്ചിരുന്നത്, സർദാർണി (ഖുശ്വന്തിെൻറ ഭാര്യ കവാൽ മാലിക് ) പോലുമറിയാതെയാണ് അദ്ദേഹമത് ചെയ്തിരുന്നത്.
പിതാവിന്റെ ഓർമയിൽ ഡൽഹിയിലെ ഗുരു തേഗ് ബഹാദൂർ ആശുപത്രിയിൽ രോഗികൾക്കൊപ്പം വരുന്ന കൂട്ടിരിപ്പുകാർക്കായി സത്രം പണിയുക എന്നത് അദ്ദേഹത്തിെൻറ സ്വപ്ന പദ്ധതിയായിരുന്നു. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പോകുമ്പോഴെല്ലാം കൂട്ടിരിപ്പുകാർക്ക് സൗകര്യങ്ങളില്ലാത്തതിനെക്കുറിച്ച് പിതാവ് പറയുമായിരുന്നു.
സിഖ് മത തത്ത്വമനുസരിച്ച് സമ്പത്തിന്റെ പത്തിലൊന്ന് ദാന-ദീനാനുകമ്പാ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ച പിതാവിന് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഒരു ഇടം ഒരുക്കി നൽകാൻ സാധിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിെൻറ കാലശേഷം ഖുശ്വന്തിന്റെ നേതൃത്വത്തിൽ സർ ശോഭാ സിങ് ട്രസ്റ്റ് അത് സഫലമാക്കുകയായിരുന്നു.
ലോഥി ഗാർഡനിൽ ഞങ്ങളൊരുമിച്ച് നടക്കാൻ പോകുമമ്പോൾ പാതിവഴിയിൽ അദ്ദേഹം വിശ്രമിക്കാനിരിക്കും. ഞാൻ നടപ്പ് പൂർത്തിയാക്കി എത്തുമ്പേഴേക്ക് പത്തുപന്ത്രണ്ടാളുകളെങ്കിലും ഖുശ്വന്തിന് ചുറ്റുമിരുന്ന് സമകാലിക വിശേഷങ്ങളും രാഷ്ട്രീയ വീക്ഷണങ്ങളും തിരക്കുന്നുണ്ടാവും. അവരോടെല്ലാം ശാന്തമായി സംസാരിക്കും. കടലവിൽപനക്കാരനും ചെറുപ്പക്കാരും വയോധികരുമെല്ലാം ആ ആരാധക വലയത്തിലുണ്ടാവും.
അധികാരികളോടും അക്രമികളോടും ഏറ്റവും കനത്ത ഭാഷയിൽ സംസാരിക്കാൻ ഒരു ഭയവും മയവും കാണിച്ചിട്ടില്ലാത്ത ഖുശ്വന്ത് സാധാരണ മനുഷ്യരോട് ഒരിക്കൽപോലും ഒച്ചയുയർത്തിയോ രൂക്ഷമായോ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. മുൻകൂട്ടി പറഞ്ഞുറപ്പിക്കാതെ വീട്ടിലേക്ക് ആളുകൾ വരുന്നത് അദ്ദേഹത്തിന് അസൗകര്യമായിരുന്നു.
പലപ്പോഴും പുതിയ എഴുത്തുകാരും മറ്റുമാണ് അങ്ങനെ വന്നുകയറുക. താൽപര്യമില്ലെങ്കിലും അവരോടും ഇരിക്കാനും എന്തെങ്കിലും കുടിക്കാനും പറയും. അദ്ദേഹം അസ്വസ്ഥനാവുന്നത് നമുക്ക് മനസ്സിലാവും. പക്ഷേ, അതിഥികളോട് പ്രകടമാക്കില്ല. എട്ടു മണിക്കുശേഷവും അവർ തുടർന്നാൽ മാത്രം വളരെ ശാന്തവും മാന്യവുമായി പറയും; ഭായ്, അബ് തും ജാഓ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.