സ്വാതന്ത്ര്യത്തിെൻറ കവർച്ചയിലും നാം നിശ്ശബ്ദമാകുന്നതെന്താണ്?
text_fieldsരാഷ്ട്രീയകാലാവസ്ഥ ശ്വാസംമുട്ടിക്കുക മാത്രമല്ല തീർത്തും ഇരുൾ നിറഞ്ഞ മട്ടിലുമായിരിക്കുന്നു. വിമർശനങ്ങളെയും എതിർശബ്ദങ്ങളെയും നേർപ്പിച്ചുകളയുന്നു, അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയും കൊല്ലുകയും ചെയ്യുന്നു. എന്തുമാതിരി ഭരണനിർവഹണമാണിത്? അഭിപ്രായപ്രകടനം നടത്താൻ ൈധര്യപ്പെടുന്നവരെയും സങ്കടവും അമർഷവും തുറന്നുപ്രകടിപ്പിക്കുകയും ചെയ്യുന്ന ആർക്കെതിരെയും ഏതു സമയവും കേസ് ചുമത്തപ്പെടാവുന്ന അവസ്ഥ!
കാലാവസ്ഥ മാറ്റത്തിനെതിരെ പ്രവർത്തിക്കുന്ന യുവ ആക്ടിവിസ്റ്റ് ദിശ രവിയുടെ അറസ്റ്റ് കഴിഞ്ഞ വർഷത്തെ ചില ഭയാനകസംഭവങ്ങളെ ഓർമയിലെത്തിക്കുന്നു. കഴിഞ്ഞ ശൈത്യകാലവും വസന്തകാലവും ഇന്ത്യയിൽ ഭരണകൂട വേട്ടയാടലിെൻറ കാലം കൂടിയായിരുന്നല്ലോ. ജെ.എൻ.യു, ജാമിഅ മില്ലിയ്യ, അലീഗഢ് തുടങ്ങിയ സർവകലാശാലകൾ പൊലീസ് അതിക്രമങ്ങളെ നേരിടേണ്ടി വന്നു. എന്തിെൻറ പേരിൽ? പൗരത്വഭേദഗതി നിയമത്തിനെതിരെ ശബ്ദമുയർത്താൻ അവർ ആർജവം കാണിച്ചതുകൊണ്ട്, വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയ അതിക്രമങ്ങൾക്കും അറുകൊലകൾക്കുമെതിരെ നിലകൊണ്ടതിെൻറ പേരിൽ. നിരായുധരായ വിദ്യാർഥികളെയും അക്കാദമിക്കുകളെയും ഭീകരവാദികളെയെന്ന പോലെ ഭരണകൂടം നേരിട്ടു. വിദ്യാർഥികളെ പകൽവെളിച്ചത്തിലിട്ട് തല്ലിച്ചതക്കുന്നതിനും ചവിട്ടിമെതിക്കുന്നതിനും തലസ്ഥാനം സാക്ഷ്യം വഹിച്ചു.
ഒരു സംഗതി ശ്രദ്ധിച്ചോ നിങ്ങൾ? ഈയടുത്ത വർഷങ്ങളിലായി ഭരണകൂടം തുടർച്ചയായി സർവകലാശാല കാമ്പസുകളിലേക്ക് ഇരച്ചുകയറുന്നുണ്ട്. ഇംഗിതങ്ങൾക്ക് വഴങ്ങാൻ കൂട്ടാക്കാത്ത കൂട്ടായ്മകളെ ഞെക്കിഞെരിച്ച് നശിപ്പിക്കാൻ ഭരണകൂടയന്ത്രം ഏതു വിധമാണ് പ്രവർത്തിക്കുന്നത് എന്നതിെൻറ വ്യക്തമായ ദിശാസൂചിയാണ് ഹൈദരാബാദ്, ഡൽഹി, അലഹബാദ്, ബനാറസ്, ജാദവ്പുർ സർവകലാശാലകളിലെല്ലാം നടന്ന ഈ 'സംഭവം'.
2016ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിഷയങ്ങളുടെ പേരിൽ കുറെ വിദ്യാർഥി നേതാക്കളെ വേട്ടയാടിയ ഘട്ടത്തിൽ ഉമർ ഖാലിദിെൻറ പേരും ഉയർന്നുവന്നിരുന്നു. തൊട്ടടുത്ത ദിവസം അന്നത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഒരുപിടി സിദ്ധാന്തങ്ങളും 'വെളിപ്പെടുത്തലുകളു'മായി അവതരിച്ചു. ഭീകരപ്രവർത്തനങ്ങളുടെ ഭാഗമായി ഉമർ പാകിസ്താനിൽ പോയെന്നുൾപ്പെടെ പറഞ്ഞു. പിറ്റേന്നാൾ ആ ആരോപണം പൊള്ളയാണെന്ന് വെളിപ്പെട്ടു. പാസ്പോർട്ട് പോലുമില്ലാത്ത ഉമറിന് പാകിസ്താനിൽ പോകാനാവില്ല എന്ന് വ്യക്തമായി. ഈ കൊടുംനുണ പറഞ്ഞതിന് ഒരു വാക്കുകൊണ്ടു പോലും ഖേദം പറയാൻ കൂട്ടാക്കാതെ അമ്പരപ്പിക്കുന്ന മറ്റൊരു കെട്ടുകഥയുമായി വന്നു ഭരണകൂട കേന്ദ്രങ്ങൾ. ഇടതുപക്ഷക്കാരനായ ഉമർ ഖാലിദ് മാവോവാദികളുടെ സന്ദേശവാഹകനായി നാഗ്പുരിലേക്ക് പോയെന്ന്!
നോക്കണേ, ഉമർ ഒരു അനുഷ്ഠാനശീലമുള്ള മുസൽമാനായിരുന്നെങ്കിൽ അവെൻറ പേര് സിമിയുമായോ അൽഖാഇദയുമായോ എന്തിനേറെ ഐ.എസുമായി കൂട്ടിക്കെട്ടാൻ പോലും മടിക്കില്ല ഈ കൂട്ടങ്ങൾ. 2017ൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ അരങ്ങേറിയത് തികഞ്ഞ അരാജകത്വമായിരുന്നു. ഡൽഹി സർവകലാശാലയിലെ രാംജാസ് കോളജ് കാമ്പസിൽ നടന്ന അഴിഞ്ഞാട്ടങ്ങളോട് ഏതാണ്ട് സമാനമായ അവസ്ഥ തന്നെ. രാഷ്ട്രീയ മാഫിയകൾക്കെതിരെ സംസാരിച്ചതിന് വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നു. പ്രതിഷേധ ശബ്ദങ്ങളെ ഇല്ലാതാക്കി. അക്കാദമിക അന്തരീക്ഷം തകർത്ത് തരിപ്പണമാക്കി. കൈയൂക്കിെൻറ വാഴ്ചയായിരുന്നു. സർവകലാശാല കാമ്പസിൽ ഒരു വിഘ്നവും വിലക്കുമില്ലാതെ ഗുണ്ടാപ്പടകൾ വിളയാടി.
ഇതേ മട്ടിൽതന്നെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വലതുപക്ഷ വൈതാളികർ അലീഗഢ് സർവകലാശാലാ കാമ്പസിൽ അഴിഞ്ഞാട്ടത്തിനിറങ്ങി. കാമ്പസിൽ ശാഖയും അമ്പലവും ആരംഭിക്കണമെന്ന ആവശ്യങ്ങൾ നടക്കാതെ വന്നപ്പോൾ അടുത്ത അടവിറക്കി. അവരുടെ മടിത്തട്ട് മാധ്യമങ്ങളിലൊന്നിെൻറ സ്റ്റാഫിനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിെൻറ മറവിൽ 14 വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചമച്ചു. ഏറെ വൈകി രാജ്യദ്രോഹവകുപ്പുകൾ ഒഴിവാക്കിയെങ്കിലും അപ്പോഴേക്ക് അളവറ്റ നാശനഷ്ടങ്ങളുണ്ടായിക്കഴിഞ്ഞിരുന്നു.
ഞാനുമായി സംസാരിച്ച പല വിദ്യാർഥികളും പറഞ്ഞത് വെറും സംശയത്തിെൻറ പേരിൽപ്പോലും അവരിൽ പലരെയും തടഞ്ഞുവെച്ചുവെന്നാണ്. അവരുടെ പേര് പൊലീസ് രേഖകളിൽ പതിഞ്ഞുപോയാൽ പിന്നെ ജീവിതം നരകമായി. അവരുടെ സ്ഥലങ്ങളിലോ പരിസര പ്രദേശങ്ങളിലോ എന്തെങ്കിലുമൊരു കുറ്റകൃത്യം സംഭവിച്ചാൽ ചോദ്യംചെയ്യാൻ ആദ്യം വിളിപ്പിക്കുക അവരെയാണ്. അവർ അതിശ്രദ്ധയോടെയാണ് ഇപ്പോൾ പെരുമാറുന്നത്. ഹിന്ദുത്വക്കാരുമായി വാക്കുതർക്കത്തിനുപോലും മുതിരാറില്ല. നടത്തിപ്പോയാൽ പിന്നെ പൊലീസിന് കുശാൽ, ദേശവിരുദ്ധ കുറ്റവും അതിനൊപ്പം ഭീകരബന്ധവുമൊക്കെ ചുമത്താൻ വളരെയെളുപ്പം. പൊലീസുകാർക്ക് ഭീകരത, ഭീകരപ്രവർത്തനം, ഭീകരവാദി എന്നീ വകുപ്പിൽപ്പെടുത്താൻ കാക്കത്തൊള്ളായിരം കാരണങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. വലതുപക്ഷ വിദ്യാർഥികളുമായി വാഗ്വാദം നടത്തിയ അന്നുമുതൽ കാണാതെയായ നജീബ് അഹ്മദ് എന്ന ജെ.എൻ.യു വിദ്യാർഥി ഇപ്പോൾ എവിെടയെന്ന് ഇത്രയേറെ മാസങ്ങളായിട്ടും ആർക്കുമറിയില്ല എന്നതും അവർ ഓർത്തുപറയുന്നു.
സ്വതന്ത്രമായ അഭിപ്രായപ്രകടനവും ചിന്തയും ഭിന്നാഭിപ്രായങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് വലതുപക്ഷ വിധിപ്രമാണങ്ങൾക്കനുസൃതമായാണോ? 2014ൽ കേന്ദ്ര ഭരണമണ്ഡപത്തിലേക്ക് ബി.ജെ.പി വന്നുകയറിയതിൽ പിന്നെ ഈ പ്രവണത വർധിച്ചുവരുന്നതെന്തുകൊണ്ടാണ്? ഹിന്ദുത്വ ധാരക്കനുസൃതമല്ലാത്ത ചിന്തകളും അഭിപ്രായങ്ങളും നിലപാടുകളും എന്തുവിലകൊടുത്തും തകർത്തുകളയപ്പെടാൻ വിധം നാം ദുർബലമായതെങ്ങനെ? എെൻറ അപ്രിയവും ദേഷ്യവും ഞാൻ എവിടെപ്പോയി പ്രകടിപ്പിക്കണമെന്നു കൂടി പറഞ്ഞു തരൂ.
ഇക്കഴിഞ്ഞ ഏതാനും വർഷങ്ങൾ അത്യന്തം ആഘാതപൂർണമായിരുന്നുവെന്നെങ്കിലും പറയാതെ വയ്യ, പിടിച്ചുകൊണ്ടുപോകലും തടവറയിൽ തള്ളലും ഒരു തുടർ പ്രക്രിയയായിക്കഴിഞ്ഞതോടെ ഇനി വരാൻ കിടക്കുന്നത് ഇതിലേറെ ക്ലേശം നിറഞ്ഞ നാളുകളുമാവും. രണ്ടേ രണ്ടു മാർഗങ്ങൾ മാത്രമാണ് നമ്മുടെ മുന്നിലവശേഷിക്കുന്നത്. ഒന്നുകിൽ ഒരു മൂലയിൽ ചുരുണ്ടുകൂടി 'മടിശ്ശീല മാധ്യമങ്ങൾ' (ഗോദിമ മീഡിയ) തള്ളിവിടുന്ന വാർത്തകളും നുണഞ്ഞിരിക്കുക അല്ലെങ്കിൽ, തെറ്റായ നടപടികൾക്കെതിരെ എതിരഭിപ്രായം രേഖപ്പെടുത്തുന്നതിെൻറ പേരിൽ എന്തു സംഭവിച്ചാലും അതു നേരിടാൻ സന്നദ്ധമാവുക തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്.
വാലൈൻറൻസ് ദിനം കഴിഞ്ഞിട്ട് നാളുകൾ ഒരുപാട് കഴിഞ്ഞെങ്കിലും ഗാലിബിെൻറ ഈ വരികൾ എടുത്തെഴുതുന്നത് ഇപ്പോഴും പ്രസക്തമാണെന്ന് തോന്നുന്നു.
വാനമ്പാടികളുടെ പറച്ചിലുകൾ
പൂക്കളിൽ ഉൾച്ചിരി നിറക്കുന്നു
മനസ്സിെൻറ വൈചിത്ര്യങ്ങളെ
ആളുകൾ പ്രേമമെന്ന് കരുതുന്നു
പ്രണയത്തിെൻറ കെട്ടുപാടുകളിൽനിന്ന്
ഞാനെന്നെത്തന്നെ
നൂറുവട്ടം മോചിപ്പിച്ചിരുന്നു,
എന്തുചെയ്യാൻ,
എെൻറ ഹൃദയം തന്നെ
ആ മോചനത്തിന് എതിരായി നിൽക്കുന്നു.
വാലൈൻറൻസ് ദിനത്തിനപ്പുറവും സ്നേഹത്തിൽ വിശ്വാസമർപ്പിക്കുന്നവർക്കായി വിശ്രുത എഴുത്തുകാരൻ ഗബ്രിയേൽ ഗാർസ്യ മാർക്വേസിെൻറ 'നിങ്ങൾക്ക് പ്രണയിക്കാൻ കഴിയാതാകുേമ്പാഴുള്ള സമാശ്വാസം മാത്രമാണ് രതി' എന്ന വരിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.