വ്യത്യസ്ത രുചിയിൽ ചിക്കൻ മീറ്റ് ബാൾസ്
text_fieldsവെറൈറ്റി ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഇടക്കൊരു ചേഞ്ചിനു വേണ്ടി പല റസ്റ്റോറന്റുകൾ തപ്പി ഇറങ്ങാറുമുണ്ട്. അങ്ങനെയുള്ള ഒരു സ്പെഷ്യൽ ഐറ്റം ആണിത്.
ചേരുവകൾ
● 1.കീമ (ചിക്കൻ എല്ലില്ലാത്ത അരച്ചെടുത്തത്) - 1/2 കിലോ
● പച്ചമുളക് - 1/2 ടീസ്പൂൺ, ചെറുതായി അരിഞ്ഞത് ● ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് - 1/2 ടീസ്പൂൺ വീതം ● മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ ● കുരുമുളക് പൊടി - 1/2 ടീസ്പൂൺ ഗരം മസാല പൊടി - 1/2 - 3/4 ടീസ്പൂൺ ● ഉപ്പ് -ആവശ്യത്തിന്
ഗ്രേവിക്ക് വേണ്ടി: 2. ● വെളിച്ചെണ്ണ - 2.5 ടീസ്പൂൺ
3. ● ഇഞ്ചി - 2 ടീസ്പൂൺ -ചെറുതായി അരിഞ്ഞത് ● വെളുത്തുള്ളി - 2 ടീസ്പൂൺ, ചെറുതായി അരിഞ്ഞത് ● പച്ചമുളക് -1, ചെറുതായി അരിഞ്ഞത് ● ഉള്ളി - 1 - 1.5 കപ്പ്, ചെറുതായി അരിഞ്ഞത് ● കറിവേപ്പില - 1 തണ്ട് 4. ● മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ ● കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ ● മല്ലിപ്പൊടി -1 ടീസ്പൂൺ 5. ● തക്കാളി - 1 ചെറുത്, അരിഞ്ഞത് 6. ● ഗരം മസാല പൊടി - 3/4 ടീസ്പൂൺ 7. ● ഒന്നാം തേങ്ങാപ്പാൽ, -1.5 കപ്പ് 8. ● കട്ടിയുള്ള തേങ്ങാപ്പാൽ -1/4 കപ്പ് 9. ● ഉപ്പ് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
അരിഞ്ഞ ഇറച്ചി പച്ചമുളകും ,ഇഞ്ഞി വെളുത്തുള്ളി അരിഞ്ഞത് മഞ്ഞൾ പൊടി,കുരുമുളക് പൊടി,ഗരം മസാല പൊടി ഉപ്പ് തുടങ്ങിയ എല്ലാ ചേരുവകളുമായും യോജിപ്പിക്കുക. കൈകളിൽ ഓയിൽ ഒഴിച്ച് അതിൽ നിന്ന് ചെറിയ ഉരുളകളാക്കുക. മാറ്റിവെയ്ക്കുക.
2. പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. 3ഇൽ ഉള്ള ചേരുവകൾ, അല്പം ഉപ്പ് എന്നിവ ചേർത്ത് സവാള ഇളം ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക. അവയുടെ പച്ചമണം മാറുന്നത് വരെ കുറഞ്ഞ ചൂടിൽ കുറച്ച് മിനിറ്റ് വേവിക്കുക. അരിഞ്ഞ തക്കാളി ചേർത്ത് കുറച്ച് മിനിറ്റ് വഴറ്റുക. തേങ്ങാപ്പാലും ഉപ്പും ചേർത്ത് തിളപ്പിക്കുക.
3. മീറ്റ് ബോളുകൾ ഓരോന്നായി കുറച്ച് നേരം ഇടത്തരം തീയിൽ വേവിക്കുക അല്ലെങ്കിൽ ഓയിലിൽ ഫ്രൈ ചയ്തെടുക്കുകയും ചെയ്യാം.മീറ്റ്ബോൾ പാകമാവാൻ വേണ്ടി അടച്ചു വെച്ച് ഗ്രേവിയിൽ വേവിക്കുക .ഗ്രേവി അൽപ്പം കട്ടിയുള്ളതായി മാറുകയും, എണ്ണ മുകളിൽ പൊങ്ങിക്കിടക്കുന്ന വരെ അടച്ചു വെച്ച് വേവിക്കണം.1/4 കപ്പ് തേങ്ങാപ്പാൽ, ഒരു നുള്ള് ഗരം മസാല പൊടി, കുരുമുളക് പൊടി എന്നിവ ചേർക്കുക. നന്നായി യോജിപ്പിക്കുക.10 മിനിറ്റിനു ശേഷം വിളമ്പുക. അപ്പം, ഇടിയപ്പം, പുട്ട്, പൊറോട്ട, അപ്പം, പുലാവ് തുടങ്ങിയവയ്ക്കൊപ്പം സൂപ്പർ കോംബോ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.